കാന്തപുരം:കനത്ത മഴയിൽ കിണറുകൾ ഇടിഞ്ഞുതാഴ്ന്നു.കാന്തപുരം അങ്ങാടി ക്ക് സമീപവും, കട്ടിപ്പാറ പൂലോടുമാണ് കിണറുകൾ താഴ്ന്നത്.
കട്ടിപ്പാറ പഞ്ചായത്തിലെ പൂലോട് പീടികകുന്ന് മുസ്തഫ വെളുത്തകാവിന്റെ കിണറാണ് ഇടിഞ്ഞ് താഴ്ന്നത്.
മലയോര മേഖലയില്‍ ഇന്നലെ രാവിലെമുതല്‍ കനത്ത മഴയായിരുന്നു. പ്രദേശത്തെ ആറോളംകുടുംബങ്ങൾ ഉപയോഗിച്ചു വന്നിരുന്ന കിണറാണ് ഇന്നലത്തെ കനത്തെ മഴയെ തുടർന്ന് ഇടിഞ്ഞുതാഴ്ന്നത്.
ഇതിന് പുറമെ കാന്തപുരം കല്ല് വീട്ടിൽ മുഹമ്മദലി (പാലിയേറ്റീവ്) യുടെ വീടിന് സമീപത്തെ കിണറും മഴയിൽ തകർന്നു വീണു.
No comments:
Post a Comment