ഈങ്ങാപ്പുഴ: ദേശീയപാത 766ൽ കോഴിക്കോട് വയനാട് റോഡിലെ, ഈങ്ങാപ്പുഴ അങ്ങാടിയോട് ചേർന്നുള്ള ഭാഗത്ത് റോഡിൽ വെള്ളം കയറിയത് കാരണമുള്ള ഗതാഗത തടസം നിലവിലും തുടർന്ന് കൊണ്ടിരിക്കുന്നു.
പ്രദേശത്ത് ഇപ്പോഴും മഴ തുടരുന്നതിനാൽ വെള്ളം റോഡിൽ നിന്നും ഇറങ്ങാൻ ഇനിയും സമയമെടുക്കും എന്നാണ് വിവരം ലഭിച്ചത്.
നിലവിൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ ചെറിയ വാഹനങ്ങൾ ഒന്നും തന്നെ കടന്ന് പോവുന്നില്ല.
സമീപത്തെ കടകളിലേക്കും വെള്ളം കയറിയതായി വിവരം ലഭിച്ചിട്ടുണ്ട്.
ഇതുവഴി യാത്ര ചെയ്യുന്നവർ സൂക്ഷിക്കുക.
No comments:
Post a Comment