Friday, July 25, 2025

തടി കുറയ്ക്കാൻ,യുട്യൂബ് വീഡിയോ കണ്ട് ഭക്ഷണമൊഴിവാക്കി മൂന്നുമാസം ജ്യൂസ് മാത്രം കുടിച്ച 17കാരന്‍ കുഴഞ്ഞുവീണു മരിച്ചു

കന്യാകുമാരി:തടി കുറയ്ക്കാൻ യുട്യൂബ് വീഡിയോ കണ്ട് ഭക്ഷണമൊഴിവാക്കി മൂന്നുമാസം ജ്യൂസ് മാത്രം കുടിച്ച 17കാരന്‍ കുഴഞ്ഞുവീണു മരിച്ചു. തമിഴ്‌നാട്ടിലെ കന്യാകുമാരി സ്വദേശി ശക്തീശ്വരന്‍ ആണ് മരിച്ചത്. ഏതെങ്കിലും ഡോക്ടറെയോ ഡയറ്റീഷ്യനെയോ കാണാതെയായിരുന്നു ശക്തീശ്വരന്‍ വ്യായാമത്തിന്റെ ഭാഗമായി ഇത്തരമൊരു ഭക്ഷണക്രമീകരണം പിന്തുടര്‍ന്നത്.

ശ്വാസതടസ്സം അനുഭവപ്പെട്ട് കൗമാരക്കാരന്‍ കുഴഞ്ഞുവീഴുകയും മരിക്കുകയുമായിരുന്നു. ഇതിനു പുറമേ ശക്തീശ്വരന്‍ എന്തൊക്കെയോ മരുന്നുകളും കഴിച്ചിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. വ്യാഴാഴ്ച ശക്തീശ്വരന്റെ കുടുംബത്തില്‍ പൂജയുണ്ടായിരുന്നു. പൂജ കഴിഞ്ഞ് സാധാരണ ഭക്ഷണം കൗമാരക്കാരന്‍ കഴിക്കുകയും ഇതിനു പിന്നാലെ ഛര്‍ദ്ദിക്കുകയും ചെയ്തു. തൊട്ടുപിന്നാലെയായിരുന്നു കുഴഞ്ഞുവീണതും മരിച്ചതും.


ചെറുപ്പകാലം മുതല്‍ തടി കൂടുന്നതില്‍ ശക്തീശ്വരന് ആശങ്കയുണ്ടായിരുന്നുവെന്ന് അയല്‍വാസികളടക്കമുള്ളവര്‍ പറയുന്നു. അടുത്തിടെ തിരുച്ചിറപ്പള്ളിയിലെ കോളജില്‍ ശക്തീശ്വരന് അഡ്മിഷന്‍ ലഭിച്ചിരുന്നു. ക്ലാസ് തുടങ്ങുന്നതിനു മുമ്പ് ശരീരഭാരം കുറയ്ക്കുന്നതിനായാണ് വ്യായാമം തുടങ്ങിയതും യുട്യൂബ് വീഡിയോ കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഡയറ്റിങ് ആരംഭിച്ചതും

No comments:

Post a Comment

കട്ടിപ്പാറയിൽ മലവെള്ളപ്പാച്ചിൽ; കുടുംബങ്ങളെ മാറ്റി പാർപ്പിക്കും

കട്ടിപ്പാറ : കട്ടിപ്പാറയില്‍ മലവെള്ളപ്പാച്ചില്‍. കട്ടിപ്പാറ പഞ്ചായത്തിലെ മണ്ണാത്തിയേറ്റ് മല ഇടിഞ്ഞുവീണു. താഴ്വാരത്ത് താമസിക്കുന്ന കുടുംബങ്ങള...