LATEST

6/recent/ticker-posts

പത്രിക തള്ളി; നിലമ്പൂരില്‍ തൃണമൂല്‍ സ്ഥാനാര്‍ഥിയായി പി വി അന്‍വറിന് മല്‍സരിക്കാനാകില്ല

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പി വി അന്‍വറിന് മത്സരിക്കാനാകില്ല. പി വി അന്‍വര്‍ സമര്‍പ്പിച്ച ഒരു പത്രിക സാങ്കേതിക പ്രശ്‌നത്തെ തുടര്‍ന്ന് വരണാധികാരി തള്ളുകയായിരുന്നു. അതേസമയം സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കാനുള്ള അന്‍വറിന്റെ രണ്ടാമത്തെ പത്രിക അംഗീകരിക്കുകയും ചെയ്തു. ടിഎംസി ദേശീയ പാര്‍ട്ടി അല്ലാത്തതിനാല്‍ നോമിനേഷനില്‍ 10 പേര്‍ ഒപ്പ് ഇടണമായിരുന്നുവെന്നും അതില്ലാത്തതിനാല്‍ പത്രിക തള്ളിയെന്നുമാണ് വിവരം.


ഇടതുബന്ധം ഉപേക്ഷിച്ച് അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവച്ചതോടെയാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് അനിവാര്യമായത്. യുഡിഎഫ് മുന്നണിയില്‍ ചേരാന്‍ അന്‍വര്‍ ശ്രമിച്ചെങ്കിലും വിഡി സതീശന്‍ അടക്കമുള്ള നേതാക്കളുടെ എതിര്‍പ്പ് മൂലം ഇതു നടക്കാതെ വന്നതോടെയാണ് അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിക്കാനിറങ്ങിയത്.