താമരശ്ശേരി: വൻ പ്രതിഷേധത്തിനിടയിൽ ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ 5 വിദ്യാർത്ഥികൾ പ്ലസ് വൺ അഡ്മിഷൻ നേടി. മൂന്നു പേർ താമരശ്ശേരി ഗവ.ഹയർ സെക്കൻ്ററി സ്കൂളിലും, രണ്ടു പേർ കോഴിക്കോടുമാണ് പ്രവേശനം നേടിയത്.കുറ്റാരോപിതരായവർക്ക് പ്രവേശനം നൽകുന്നതിനെതിരെ കെ.എസ്.യു,എം.എസ്.എഫ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.
താമരശ്ശേരിയിൽ പ്രവേശനം നേടിയ രണ്ടു പേർ താൽക്കാലികമായും, ഒരാൾ സ്ഥിരമായുമാണ് അഡ്മിഷൻ എടുത്തത്.