പൂനൂരിൽ അത്താഴത്തിന് തയ്യാറാക്കിയ വിഷ കൂൺ കഴിച്ച ആറു പേർക്ക് ഭക്ഷ്യവിഷബാധ. പൂനൂർ അത്തായക്കുന്നുമ്മൽ അബൂബക്കർ (67), ഷബ്ന (36), സൈദ (30), ഫിറോസ് (42), ദിയ ഫെബിൻ (17), മുഹമ്മദ് റസൻ (12). എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പറമ്പിൽ നിന്നും ശേഖരിച്ച കൂൺ പാകം ചെയ്ത് വകഴിച്ച അയൽക്കാരായ രണ്ടു വീട്ടുകാരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അത്തായത്തിനായി തയ്യാറാക്കിയ കൂൺ രുചിച്ചു നോക്കിയവർക്കാണ് വിഷബാധ ഏറ്റത്. .ചർദ്ദിയെ തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.