Saturday, June 14, 2025

ഹെല്‍മെറ്റില്‍ നിന്ന് ദുര്‍ഗന്ധം വരുന്നുണ്ടോ?

വേനൽക്കാലത്ത് വിയർപ്പ് മൂലമുള്ള നാറ്റത്തേക്കാൾ മഴക്കാലമായതോടെ നനയുന്ന തോടെ "ഹെല്‍മെറ്റിന്റെ മണവും നമുക്ക് സഹിക്കാന്‍ കഴിയുകയില്ല.  ഈ അനുഭവം നമുക്കെല്ലാം ഉണ്ടാവാറുണ്ട്.  എന്തുചെയ്യണമെന്നറിയാതെ നമ്മള്‍ അത് വീണ്ടും വീണ്ടും ഉപയോഗിക്കുകയും ചെയ്യും. ഇനി അങ്ങനെ ഗന്ധമുള്ള ഹെല്‍മെറ്റ് നിങ്ങള്‍ ഉപയോഗിക്കരുത്. ഹെല്‍മെറ്റ് എങ്ങനെ വൃത്തിയാക്കാമെന്നും ദുര്‍ഗന്ധം എങ്ങനെ ഒഴിവാക്കാമെന്നും നമുക്കു നോക്കാം.


സാധാരണയായി നമ്മള്‍ ഒരു ഹെല്‍മെറ്റ് വാങ്ങിയാല്‍ അത് വര്‍ഷങ്ങളോളം ഉപയോഗിക്കും. ആ ഹെല്‍മറ്റ് പൊട്ടിപ്പോകുന്നതുവരെ നമ്മള്‍ ഒരിക്കലും അത് കഴുകാറുമില്ല. പിന്നീട് വലിച്ചെറിയുകയും ചെയ്യും. ചിലര്‍ ഇടയ്ക്കിടെ വെയിലത്ത് ഉണക്കി വിയര്‍പ്പിന്റെ ഗന്ധം പോകുമ്പോള്‍ അത് ഊരിവയ്ക്കുന്നതും കാണാം. എന്നാല്‍ മാസത്തിലൊരിക്കലോ രണ്ടു മാസത്തിലൊരിക്കലെങ്കിലുമോ ഹെല്‍മെറ്റ് വൃത്തിയാക്കേണ്ടത് പ്രധാനമാണ്. 



ഹെല്‍മെറ്റില്‍ നിന്ന് ദുര്‍ഗന്ധം വരാന്‍ എന്താണ് കാരണം?


ഹെല്‍മെറ്റില്‍ നിന്നു ദുര്‍ഗന്ധം ഉണ്ടാകാനുള്ള പ്രധാന കാരണം അതിനുള്ളിലെ പഞ്ഞിയാണ്. ഈ 
പഞ്ഞി ഈര്‍പ്പമുള്ളവയുമാണ്. ഇതിന്റെ ഉള്ളിലേക്ക് വായു കടക്കുകയുമില്ല. അതുകൊണ്ടുതന്നെ ദുര്‍ഗന്ധവും ആരംഭിക്കുന്നു.


മറ്റൊന്ന് മഴയില്‍ നനയുന്നതാണ്. മഴ നനഞ്ഞാല്‍, ഈര്‍പ്പം പഞ്ഞിക്കുള്ളിലും ഹെല്‍മെറ്റിനുള്ളിലും തങ്ങിനില്‍ക്കുകയും ചെയ്യും. ഇതും ദുര്‍ഗന്ധം അസഹനീയമാക്കുന്നതാണ്.""അടുത്തത് നമ്മുടെ വിയര്‍പ്പാണ്. തലയില്‍ വയ്ക്കുമ്പോള്‍ വായു ശരിയായി അകത്തേക്ക് കടക്കില്ല. അപ്പോള്‍ നമ്മള്‍ പതിവിലും കൂടുതല്‍ വിയര്‍ക്കുന്നു. ആ വിയര്‍പ്പ് ഉള്ളില്‍ തന്നെ തുടരുകയും ചെയ്യും. അതുകൊണ്ടാണ് ദുര്‍ഗന്ധം ഉണ്ടാകുന്നത്.



എങ്ങനെയാണ് ഹെല്‍മെറ്റ് വൃത്തിയാക്കുക?


 


ഇന്റീരിയര്‍ പാഡുകള്‍ അഴിച്ചെടുക്കുക. പല ഹെല്‍മറ്റുകളിലും ഉള്ളിലെ പാഡുകള്‍ അഴിച്ചെടുത്ത് തണുത്ത വെള്ളത്തിലോ സ്വല്‍പം ഷാംപൂ ചേര്‍ത്ത വെള്ളത്തിലോ കഴുകാം.


കഴുകിയ ശേഷം കട്ടിയുള്ള വെള്ളം പിഴിഞ്ഞ് വെയിലില്‍ അല്ലാതെ വായു കൈവരുന്ന ഇടത്ത് ഉണക്കുക.


മൃദുവായ തുണി ഉപയോഗിച്ച് ഹെല്‍മറ്റിന്റെ പുറംഭാഗം തുണിയിലോ മൈല്‍ഡ് സോപ്പ് ചേര്‍ത്ത വെള്ളത്തിലോ കഴുകുക.


ഹാര്‍ഷ് കെമിക്കലുകള്‍ ഒഴിവാക്കുക. അത് ഹെല്‍മെറ്റിന്റെ മെറ്റീരിയല്‍ കേടാകും."സുഗന്ധം 


ഹെല്‍മെറ്റ് വൃത്തിയാക്കിക്കഴിഞ്ഞാല്‍ വിയര്‍ക്കുന്നുണ്ടെങ്കിലും കുറച്ച് ദിവസത്തേക്ക് നല്ല മണം വേണമെങ്കില്‍ തുണി ഫ്രഷ് ചെയ്യാന്‍ ഫാബ്രിക് കണ്ടീഷണര്‍ ഉപയോഗിച്ച് കഴുകുന്ന വെള്ളത്തിലേക്ക് ഒഴിക്കാവുന്നതാണ്. അല്ലെങ്കില്‍ നിങ്ങള്‍ക്ക് പ്രിയപ്പെട്ട ഏതെങ്കിലും എണ്ണയുടെ കുറച്ച് തുള്ളിയെടുത്ത് വെള്ളത്തില്‍ ഒഴിക്കാവുന്നതാണ്. 


വെയിലത്ത് ഉണക്കുക


വെള്ളം ഉപയോഗിച്ച് നന്നായി കഴുകിയ ശേഷം ഹെല്‍മറ്റ് വെയിലത്ത് വയ്ക്കുകയും ഈര്‍പ്പം ഇല്ലാതെ നന്നായി ഉണക്കുകയും വേണം.


ഇങ്ങനെ സൂക്ഷിക്കുമ്പോള്‍ അതിലെ ദുര്‍ഗന്ധം പൂര്‍ണമായും പോയിക്കിട്ടും. ഈര്‍പ്പം ഉപയോഗിച്ച് പുറത്തെടുത്താല്‍ ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങുന്നതാണ്.


പിന്നെ പുറത്തെടുത്ത് പഴയതുപോലെ കൂട്ടിയോജിപ്പിച്ച് ഉപയോഗിക്കാം. പശ പുരട്ടിയ സ്ഥലങ്ങളില്‍ ഓട്ടോമൊബൈല്‍ കടകളില്‍ ഇതിനായി പശ വില്‍ക്കുന്നുണ്ട്. അവ വാങ്ങി സൂക്ഷിക്കുക.



ക്ലെന്‍സിങ് ഫോം


മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ നിങ്ങള്‍ക്കു ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ ദുര്‍ഗന്ധം ഒഴിവാക്കാനും നിങ്ങളുടെ ഹെല്‍മെറ്റ് കേടാകുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ ഫോം ക്ലീനറുകള്‍ കടകളില്‍ ലഭ്യമാണ്. ഇത് ഒരു സ്‌പ്രേ പോലെയാണ് കാണപ്പെടുന്നത്. നിങ്ങള്‍ അത് സ്‌പ്രേ ചെയ്യുമ്പോള്‍ ഒരു നുരയായി രൂപപ്പെടുന്നു. ഹെല്‍മെറ്റിന്റെ ഉള്ളില്‍ മുഴുവന്‍ ഇത് തളിക്കുക.


10 മിനിറ്റിനുശേഷം അതേ ഭാഗത്ത് വീണ്ടും സ്‌പ്രേ ചെയ്യുക.


ഈ നുര അഴുക്കുമായി പ്രതിപ്രവര്‍ത്തിക്കുകയും മൃദുവായ പൊട്ടുന്ന ശബ്ദം നിങ്ങള്‍ക്കു കേള്‍ക്കുകയും ചെയ്യാം.


15-20 മിനിറ്റ് നേരം വച്ചതിനു ശേഷം ഒരു മൈക്രോഫൈബര്‍ തുണി അല്ലെങ്കില്‍ മൃദുവായ തുണി ഉപയോഗിച്ച് തുടയ്ക്കുക. നിങ്ങളുടെ ഹെല്‍മെറ്റ് പുതിയത് പോലെ തിളക്കമുള്ളതും വൃത്തിയുള്ളതുമായിരിക്കും. ദുര്‍ഗന്ധവും പോയി സൂപ്പറായിരിക്കും. 

No comments:

Post a Comment

വേർപാട് 😥ചമൽ കഴുകനോലിക്കൽ സെലീന ജെയിംസ്

തായരശ്ശേരി:    ഐഡിസി താമരശ്ശേരി കോ-ഓർഡിനേറ്റർ,നോർത്ത് മലബാർ ഫാർമർപ്രൊഡ്യൂസർ കമ്പനി ഡയരക്ടർ,സഞ്ജീവനി ഫാർമേഴ്സ് ക്ളബ് കൺവീനർ, താരശ്ശേരി രൂപതാ ...