Sunday, June 15, 2025

താമരശ്ശേരിയിൽ വീട് കുത്തിതുറന്ന് വീണ്ടും കവർച്ചാ ശ്രമം.വീട്ടുകാർ ഉയർന്നതോടെ മോഷ്ടാക്കൾ രക്ഷപ്പെട്ടു

താമരശ്ശേരി :താമരശ്ശേരിയിൽ വീട് കുത്തിതുറന്ന് വീണ്ടും കവർച്ചാ ശ്രമം.വീട്ടുകാർ ഉയർന്നതോടെ മോഷ്ടാക്കൾ രക്ഷപ്പെട്ടു .കരാടി കുറുന്തോട്ടിക്കണ്ടി മുനീറിൻ്റെ വീട്ടിലാണ് കവർച്ചാ ശ്രമം നടന്നത്.

വീടിൻ്റെ മുൻവശത്തെ വാതിലിനോട് ചേർന്ന ജനലിൻ്റെ കൊളുത്തുകൾ ഉള്ള ഭാഗം യന്ത്രം ഉപയോഗിച്ച് തുളച്ച്  ജനൽ തുറന്ന് അതിനകത്തു കൂടെ കൈയിട്ട് വാതിലിൻ്റെ ടവർബോൾട്ട് തുറക്കാനായിരുന്നു ശ്രമം. രാത്രി 2.45 ഓടെയായിരുന്നു സംഭവം. എന്നാൽ വാതിലിന് കുറുകെ സ്ഥാപിച്ച ഇരുമ്പ് പട്ട ഇളകുന്ന ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നു. വാതിൽ പരിശോധിച്ചെങ്കിലും
അസ്വഭാവികമായി ഒന്നും കാണാത്തതിനാൽ വീണ്ടും കിടന്നു, കർട്ടൻ്റെ പിന്നിൽ തുളച്ചതിനാൽ അകത്ത് നിന്നും നോക്കി വലപ്പാൾ തുളച്ചത് ശ്രദ്ധയിൽപ്പെട്ടില്ലായിരുന്നു.
എന്നാൽ രാവിലെ വാതിൽ തുറന്ന് പുറത്തിറങ്ങിയപ്പോഴാണ്  ജനലുകൾ തുളച്ച നിലയിലും ,അയൽപക്കത്തെ വീട്ടുമുറ്റത്ത് ഉണ്ടായിരുന്ന കസേരയും, ഇരുമ്പ് കമ്പിയും വീട്ടു വരാന്തയിൽ കണ്ടെത്തിയതും.ശബ്ദം കേട്ട് വീട്ടുകാർ ഉയർന്നതിനെ തുടർന്ന് മോഷ്ടാക്കൾ രക്ഷപ്പെടുകയായിരുന്നു.

No comments:

Post a Comment

മാമി എവിടെ?300 കോടിയുടെ വമ്പൻ റിയല്‍ എസ്റ്റേറ്റ് ഇടപാട് രജിസ്റ്റര്‍ ചെയ്യുന്ന ദിവസം ഇടനിലക്കാരനായ മാമിയെ കാണാതായി. 20 കോടി കമ്മീഷൻ കിട്ടുമെന്ന് വീട്ടില്‍ വിളിച്ചറിയച്ചതിന് പിന്നാലെ ആരോ തട്ടിക്കൊണ്ടുപോയി.

രണ്ടര വര്‍ഷമായിട്ടും ഒരു തുമ്ബും കണ്ടെത്താനാവാതെ പോലീസ്. അന്വേഷണത്തില്‍ പോലീസിന് വൻവീഴ്ചകള്‍. സിസിടിവി ദൃശ്യങ്ങളും ടവര്‍ ലൊക്കേഷനുമെടുക്കാതെ...