LATEST

6/recent/ticker-posts

കെ.എം.സി.സി കുടുംബസംഗമത്തിലേക്ക് പിവി അൻവറിന് ക്ഷണം

തിരുവമ്പാടി: തിരുവമ്പാടി യിൽ നാളെ നടക്കുന്ന കെ.എം.സി.സി കുടുംബസംഗമത്തിലേക്ക് പിവി അൻവറിന് ക്ഷണം.മുസ്ലിം ലീഗ് പോഷക സംഘടനയായ കെഎംസിസിയുടെ പരിപാടിയിലേക്കാണ്   തൃണമൂൽ കോൺഗ്രസ് നേതാവ് പി വി അൻവറിനും ക്ഷണിച്ചത്.ഇത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഏറെ ചർച്ച യായി മാറുകയും ചെയ്യുന്നുണ്ട്.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി പി ചെറിയ മുഹമ്മദ്, കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ് തുടങ്ങിയവരും പങ്കെടുക്കുന്നവരുടെ പട്ടികയിലുണ്ട്. ജിസിസി - കെഎംസിസി തിരുവമ്പാടി പഞ്ചായത്ത് കമ്മറ്റിയാണ് നാളെ പരിപാടി സംഘടിപ്പിക്കുന്നത്.  പരിപാടിയുമായി മുസ്ലിം ലീഗിന് ബന്ധമില്ലെന്നാണ് മുസ്ലിം ലീഗ് നേതൃത്വം വിശദീകരിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കരുതെന്ന നിർദേശം നേതാക്കൾക്ക് നൽകിയിട്ടുണ്ടെന്നും ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മറ്റി അറിയിച്ചു.നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന്റെ സ്ഥാനാർഥി യാണ് പി.വി അൻവർ.