LATEST

6/recent/ticker-posts

ജീലാനി സ്റ്റഡി സെൻ്റെർ ബലിപെരുന്നാൾ ആഘോഷിച്ചു

താമരശ്ശേരി - ത്യാഗ സ്മരണയിൽ 
 സൗദി അറേബ്യ, ഒമാൻ ഉൾപ്പെടെ മുസ്ലിംലോകം
ഇന്ന് (വെള്ളി) ബലി പെരുന്നാൾ ആഘോഷിക്കുകയാണ്.
 ലോക മുസ്ലിം സംഗമമായ വിശുദ്ധ അറഫാ സംഗമം ജൂൺ 5 വ്യാഴാഴ്ചയായിരുന്നു. അന്നേ ദിവസം  വ്രതമനുഷ്ഠിച്ചു കൊണ്ടാണ് അറഫയിൽ സംഗമിക്കുന്ന വിശ്വാസി ജനലക്ഷങ്ങളോട് മുസ്ലിം ലോകം ഐക്യദാർഢ്യം പ്രകടിപ്പിച്ചത്.
 ലോകത്ത് ഒരേ ഒരു നിലാവ് മാത്രമാണുള്ളത് അത് എവിടെ കണ്ടാലുംനോമ്പും പെരുന്നാളുംഅനുഷ്ഠിക്കാം എന്നതാണ് ഇസ്ലാമിൻ്റെ പ്രമാണങ്ങളും,
മദ്ഹബിന്റെ ഇമാമുകളുടെ വീക്ഷണവും,ഇതിൻ്റെ അടിസ്ഥാനത്തിൽ ജീലാനി സ്റ്റഡി സെൻറർ മുഖ്യരക്ഷാധികാരി ഡോക്ടർ ശൈഖ് നിസാമുദ്ദീൻ സുൽത്താൻ ഷാഹ് ഖാദിരി ചിശ്തിയുടെ  ആഹ്വാന പ്രകാരം കേരളത്തിലും ഇന്ന് (വെള്ളി) ബലിപെരുന്നാൾ ആഘോഷിക്കുകയുണ്ടായി.
സംഘടനസങ്കുചിതത്വത്തിന്റെ പേരിൽ പുണ്യ ദിനങ്ങൾ നഷ്ടപ്പെടാതിരിക്കാൻ വിശ്വാസികൾ ജാഗ്രത പുലർത്തണമെന്ന് ജീലാനി സ്റ്റഡി സെൻറർ അഭിപ്രായപ്പെട്ടു. കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലും വിവിധ കേന്ദ്രങ്ങളിൽ പെരുന്നാൾ നിസ്കാരവും ബലികർമ്മങ്ങളും നടന്നു. താമരശ്ശേരിയിൽ നടന്ന പെരുന്നാൾ നമസ്കാരത്തിന് ഹാഫിള് ഷാ അബ്ദുൽ ഖാദർ ജീലാനി നേതൃത്വം നൽകി . മനുഷ്യർക്കിടയിലെ മതിൽക്കെട്ടുകൾ വകഞ്ഞു മാറ്റി സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും നല്ല നാളുകൾക്കായി നാം കൈകോർക്കണമെന്ന് ഈദ് സന്ദേശത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു