Tuesday, June 17, 2025

മുട്ട പൊട്ടിച്ചപ്പോൾ പ്ലാസ്റ്റിക്കും റബറും! തമിഴ്നാട് സ്വദേശികൾ വിറ്റ താറാവുമുട്ട വാങ്ങിയവർ പറ്റിക്കപ്പെട്ടെന്നു പരാതി

വയനാട്:കണിയാമ്പറ്റ യിൽ തമിഴ്നാട് സ്വദേശികൾ  എത്തിച്ച് കുറഞ്ഞ വിലയിൽ വിറ്റ താറാവ് മുട്ട വാങ്ങിയവർ വഞ്ചിതരായി. വാങ്ങിയ മുട്ടകളെല്ലാം ഉപയോഗശൂന്യമായിരുന്നെന്നാണ് പരാതി. കഴിഞ്ഞദിവസം കണിയാമ്പറ്റ, മില്ലുമുക്ക് പ്രദേശങ്ങളിൽ മുട്ട ചൂടാക്കിയപ്പോൾ പ്ലാസ്റ്റിക്കിനും റബറിനും സമാനമായ രീതിയിലുള്ള വസ്തുവാണ് ലഭിച്ചതെന്ന് മുട്ട വാങ്ങിയവർ പറയുന്നു. 100 രൂപയ്ക്ക് 11 താറാവ് മുട്ടകളാണ് ഇവർ വിറ്റത്. വിലക്കുറവ് കണ്ട് പ്രദേശത്തെ ഒട്ടേറെ പേർ മുട്ടകൾ വാങ്ങിയിരുന്നു.


കണിയാമ്പറ്റ സ്വദേശി വാങ്ങിയ മുട്ട പൊട്ടിച്ചപ്പോൾ കണ്ടെത്തിയ മഞ്ഞനിറത്തോട് സാമ്യമുള്ള കൊഴുത്ത ദ്രാവകം.
വീട്ടിലെത്തിയ ശേഷം പൊട്ടിച്ചപ്പോഴാണ് മുട്ടയ്ക്കുള്ളിലെ മാറ്റങ്ങൾ ശ്രദ്ധയിൽപെട്ടത്. മുട്ടയുടെ മഞ്ഞക്കരുവിന് പകരം മഞ്ഞനിറത്തോട് സാമ്യമുള്ള കൊഴുത്ത ദ്രാവകമാണു കണ്ടത്. സമയം കഴിയുംതോറും ദ്രാവകത്തിന്റെ നിറം മാറിക്കൊണ്ടിരുന്നു. ചിലത് പൊട്ടിച്ചപ്പോൾ ജെല്ലി രൂപത്തിലും കാണപ്പെട്ടു. മുട്ടകൾ തമ്മിൽ കൂട്ടിമുട്ടിയാലും നിലത്ത് വീണാലും പെട്ടെന്ന് പൊട്ടുന്നില്ലെന്നും മുട്ട വാങ്ങിയവർ പറയുന്നു. ചിലർ പുഴുങ്ങിയ ശേഷം തോട് പൊട്ടിച്ചപ്പോൾ ഉള്ളിൽ വെളുത്ത നിറത്തിലുള്ള റബർ പന്തിന് സമാനമായ വസ്തുവാണ് ലഭിച്ചത്. ആരോഗ്യ വിഭാഗത്തിന് പരാതിനൽകാനൊരുങ്ങുകയാണ് പ്രദേശ വാസികൾ 

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...