Tuesday, June 17, 2025

സെക്സ് റാക്കറ്റ് കേസ്; പിടിയിലായ പൊലീസുകാർക്ക് ജാമ്യം

കോഴിക്കോട്: മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ പൊലീസുകാർക്ക് ജാമ്യം. കേസിൽ പ്രതികളായ പൊലീസ് ഡ്രൈവർ കെ.ഷൈജിത്ത്, കെ.സനിത്ത് എന്നിവർക്കാണ് കോടതി ജാമ്യം നൽകിയത്. താമരശേരി കോരങ്ങാട് വച്ചാണ് ഇരുവരെയും പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് സർവീസിൽ നിന്ന് ഇരുവരെയും സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇവർ ഒളിവിൽ പോയിരുന്നു. പിടിയിലായ പൊലീസ് ഉദ്യോഗസ്ഥർക്ക് സെക്സ് റാക്കറ്റുമായി നേരിട്ട് ബന്ധമുണ്ടെന്നും സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും കണ്ടെത്തിയിരുന്നു. തുടർന്നാണ് ഇരുവരെയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്‌തത്.

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...