Saturday, May 31, 2025

കണ്ടെയ്നർ ലോറി ഇടിച്ചു; ചുരത്തിൽ മരം റോഡിലേക്ക് വീഴാറായ നിലയിൽ

പുതുപ്പാടി:കണ്ടെയ്നർ ലോറി ഇടിച്ചതിനെ തുടർന്ന് ചുരത്തിൽ  മരം റോഡിലേക്ക് വീഴാറായ നിലയിൽ. ചുരം എട്ടാം വളവിന് മുകളിലാണ്  വലിയ മരം റോഡിലേക്ക് ഏത് സമയവും വീഴാറായ നിലയിൽ നിൽക്കുന്നത്.
ഇന്നലെ രാത്രി ഒരു കണ്ടെയിനർ ലോറി മരത്തിൽ ഇടിച്ചതാണ് കാരണം എന്നാണ് പ്രാഥമിക വിവരം.വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചതായി നാട്ടുകാർ പറഞ്ഞു.ശക്തമായ മഴയും കാറ്റും ഉള്ളപ്പോൾ  യാത്ര ചെയ്യുന്നവർ ശ്രദ്ധിച്ച് പോകണമെന്നും ചുരം സന്നദ്ധ പ്രവർത്തകർ വ്യക്തമാക്കുന്നു.

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...