പുതുപ്പാടി:കണ്ടെയ്നർ ലോറി ഇടിച്ചതിനെ തുടർന്ന് ചുരത്തിൽ റോഡിലേക്ക് വീഴാറായ മരം മുറിച്ച് മാറ്റി.ചുരം എട്ടാം വളവിന് മുകളിലാണ് ഏത് സമയവും റോഡിലേക്ക് വീഴുമെന്ന അപകടാവസ്ഥയിൽ നിന്ന വലിയ മരം മുറിച്ച് മാറ്റിയത്.
ഹൈവേ പിലീസും,ഫോറസ്റ്റ് ഉദ്യോഗസ്ഥരും, ചുരം ഗ്രീൻ ബ്രിഗേഡ് വളണ്ടിയർമാരും ചേർന്നാണ് മരം മുറിച്ചുമാറ്റിയത്
വെള്ളിയാഴ്ച രാത്രി വലിയ കണ്ടെയ്നർ ലോറി ഇടിച്ചതാണ് മരം അപകടാവസ്ഥയിൽ നിൽക്കാൻ കാരണമായത്.
മരം മുറിച്ച് മാറ്റുന്ന പിന്നെ ഭാഗമായി രണ്ടു മണിക്കൂറോളം വലിയ വാഹനങ്ങൾക്ക് ചുര ത്തിൽ വിലക്ക് ഏർപ്പെടുത്തി യിരുന്നു.വൈകുന്നേരം അഞ്ചോടെ ഗതാഗതം പൂർണമായും പുനഃസ്ഥാപിച്ചു.
No comments:
Post a Comment