Saturday, May 31, 2025

ചാർജർ പ്ലഗിൽ തന്നെ ഇട്ടാണോ പോകുന്നത് ; വൈദ്യുതി ബില്ല് കൂടും അപകടത്തിനും സാധ്യത

ചാർജർ ഇല്ലാത്ത ജീവിതം ദുസ്സഹമം

സ്വന്തമായി മൂന്ന് ചാർജറെങ്കിലും ഇല്ലാത്ത ആളുകൾ വളരെ ചുരുക്കമായിരിക്കും. ഫോണിന്, ലാപ്ടോപ്പിന്, ഇയർഫോണിന്, വാച്ചിന്, ഇ-ബുക്കിന് തുടങ്ങി ഉപയോഗിക്കുന്ന ഓരോ ഇലക്ട്രോണിക് ഉപകരണത്തിന്റെയും ചാർജറുകൾ എല്ലാം കൂടി നിങ്ങളുടെ കയ്യിൽ എത്ര ചാർജറുണ്ടാകും


ഇനി ചിലരുടെ ചാർജറുകൾ ഒരിടത്ത് ഫിക്സഡ് ആയിരിക്കും. ഫോണിന്റെ ചാർജർ കിടക്കയ്ക്കടുത്ത്, ലാപ്ടോപിന്റെ ചാർജർ ടേബിളിനടുത്ത് അങ്ങനെ അങ്ങനെ.. എന്നാൽ ഇത്തരത്തിൽ ചാർജറുകൾ സ്ഥിരമായി പ്ലഗ് പോയിൻ്റിൽ തന്നെ കുത്തിവയ്ക്കുന്നത് അപകടമാണെന്ന് നിങ്ങൾക്കറിയാമോ? സ്വിച്ച് ഓഫ് ചെയ്താലും ചാർജറുകൾ പ്ലഗ് പോയിൻ്റിൽ തന്നെ വയ്ക്കുമ്ബോളുണ്ടാകുന്ന പ്രശ്ന‌ങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ചാർജർ ഒരുപോലെയല്ല. ഉപകരണത്തിന്റെ ഉപയോഗം അനുസരിച്ച് അതിൻ്റെ പവറിലും വത്ര്യാസമാണ്ടായിരിക്കും. വളരെ ലളിതമയി 
എടുക്കുകയും, അതിനെ ഇലക്ട്രോണിക് ഉപകരണത്തിൻ്റെ ബാറ്ററിക്ക് ആവശ്യമായ ലോ-വാൾട്ടേജ് ഡിസി (ഡയറക്‌ട് കറന്റ്) ആക്കി മാറ്റുകയും ചെയ്യുന്നതാണ് സാധാരണ ചാർജറുകളുടെ പ്രവർത്തനം.

സ്വിച്ച് ഓൺ ചെയ്യാതെ ചാർജർ പ്ലഗിൽ കുത്തിയിട്ടുണ്ടെങ്കിൽ അത് സ്വാഭാവികമായും ചെറിയ അളവിൽ കറന്റ് വലിച്ചുകൊണ്ടിരിക്കും. ഇത്തരത്തിൽ പ്ലഗ് ചെയ്തിരിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ സ്വിച്ച് ഓൺ ചെയ്യാതെ തന്നെ കറന്റ് ഉപയോഗിക്കുന്നതിനെ 'വാംപയർ പവർ' എന്നാണ് വിളിക്കാറ്. ഈ വൈദ്യുതിയുടെ ഒരു ഭാഗം താപമായി പുറത്ത് വിടുകയും ചെറിയ ഭാഗം നിയന്ത്രിത, സംരക്ഷിത സർക്യൂട്ടുകളുടെ പ്രവർത്തനത്തിന് ഉപയോഗിക്കുകയും ചെയ്യുന്നു.

ഒരു മൊബൈൽ ചാർജറോ, ലാപ്ടോപ് ചാർജറോ മാത്രം ഇത്തരത്തിൽ പ്ലഗ് ചെയ്ത് വച്ചിരുന്നാൽ ഉണ്ടാകുന്ന വൈദ്യുതി നഷ്ടം വളരെ കുറഞ്ഞ അളവിലായിരിക്കും, എന്നാൽ ഒരു വീട്ടിലെ മുഴുവൻ ഉപകരണങ്ങളും ഇങ്ങനെ പ്ലഗിൽ കുത്തിവയ്ക്കുമ്ബോൾ ഉണ്ടാകുന്ന വൈദ്യുത നഷ്‌ടം എത്രത്തോളമായിരിക്കുമെന്ന് ചിന്തിച്ച് നോക്കൂ. ചാർജറുകൾ മാത്രമല്ല, ടിവി, മിക്സി, ഫ്രിഡ്ജ് തുടങ്ങിയ എല്ലാ വൈദ്യുത ഉപകരണങ്ങൾക്കും വാംപയർ പവർ ഉണ്ടായിരിക്കും.

പുതുതായി വിപണിയിലെത്തുന്ന ചാർജറുകളിൽ അധികവും സ്മാർട്ട് സിസ്റ്റമുള്ളതിനാൽ വാംപയർ പവർ വളരെ കുറവായിരിക്കും. ചാർജറിൻ്റെ അറ്റത്ത് ഡിവൈസ് ഒന്നുമില്ലെങ്കിൽ അവ താനെ സ്ലീപ് മോഡിലേക്ക് മാറുന്നു. നിങ്ങൾ സ്മാർട്ട് ചാർജറുകൾ ഉപയോഗിക്കുന്നവരാണെങ്കിലും അധിക സമയം ചാർജർ പ്ലഗിൽ തന്നെ സൂക്ഷിക്കുന്നത് ചാർജറിന് വളരെ പെട്ടെന്ന് കേടുപാടുകൾ സംഭവിക്കാൻ കാരണമാകുന്നു. വാപയർ പവറിലൂടെ ചാർജറിലെത്തുന്ന വൈദ്യുതി താപമായി പുറത്തെത്തുമ്ബോൾ ചാർജർചൂടാകുന്നതാണ് ഒരു കാരണം. ചാർജർ സാധാരണയിലധികം ചൂടാവുകയോ, കേടുപാടുകൾ സംഭവിക്കുകയോ ചെയ്‌താൽ ഉടൻ മാറ്റി വാങ്ങാൻ ശ്രദ്ധിക്കുക.

No comments:

Post a Comment

കാണാതായ കര്‍ഷകനെ കണ്ടെത്തി; പെരുമ്പാമ്പിന്റെ വയറ്റില്‍

ഇന്തോനേഷ്യ:ഇന്തോനേഷ്യയിലെ സൗത്ത് ബുട്ടോണ്‍ ജില്ലയിലെ സൗത്ത് ഈസ്റ്റ് സുലവേസിയിലെ  തോട്ടത്തില്‍ നിന്ന് കര്‍ഷകന്‍ മടങ്ങിവരാത്തതിനെ തുടര്‍ന്ന് ക...