Friday, May 30, 2025

ഒരു കറിവേപ്പിലയുടെ അവസ്ഥയിലാണ് ഞാൻ'സ്വദ് കൂടും- അൻവർ

തി രുവനന്തപുരം: മുഖ്യമന്ത്രിയുടെ 'കറിവേപ്പില' പരാമർശത്തിൽ മറുപടിയുമായി പി വി അൻവർ. കറിവേപ്പില ഏറെ പോഷകഗുണമുള്ളതാണെന്നും കറിവേപ്പില ഏത് കറിയിൽ ഇട്ടാലും സ്വാദ് കൂടുമെന്നും അൻവർ തിരിച്ചടിച്ചു.


ഇപ്പോഴത്തെ എൻ്റെ അവസ്ഥ കറിവേപ്പില പോലെയാണ്. അതിലെ എല്ലാ പോഷണ ഗുണങ്ങളും ഉറ്റുന്നത് പോലെ ആണല്ലോ എന്നും പി വി അൻവർ കൂട്ടിച്ചേർത്തു. പിവി അൻവർ കറിവേപ്പില ആണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. നിലമ്ബൂരിൽ അൻവർ ഒരു വിഷയമേ അല്ലെന്നും അൻവറിനെ കറിവേപ്പില പോലെ കളഞ്ഞെന്നും ആർക്കും വേണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം.

നിലമ്ബൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് ശക്തനാണോ അല്ലയോ എന്ന് തെരഞ്ഞെടുപ്പ് കഴിയുമ്ബോൾ അറിയാമെന്നും പി വി അൻവർ പ്രതികരിച്ചു. സ്വരാജിന് മത്സരിക്കാമല്ലോ എന്നും താൻ ഉയർത്തിക്കൊണ്ട് വന്ന പിണറായിസത്തിനെതിരായ വികാരം നിലമ്ബൂരിലെ തെരഞ്ഞെടുപ്പിലുണ്ടാവുമെന്നും അൻവർ കൂട്ടിച്ചേർത്തു.

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...