കൊച്ചി:ബസ് കാത്തുനിൽക്കുമ്പോൾ ഇഷ്ടിക തലയിൽ വീണ് പരിക്കേറ്റ യുവതി മരിച്ചു. എറണാകുളം വടക്കേക്കര സത്താർ ഐലൻഡ് കൈതത്തറ ശ്യാമോന്റെ ഭാര്യ ആര്യ(34)ആണ് മരിച്ചത്.
കഴിഞ്ഞദിവസം വൈകീട്ട് ആര്യ മകൾക്കൊപ്പം മുമ്പം മാണി ബസാറിൽ ബസ് കാത്തുനിൽക്കുമ്പോഴായിരുന്നു അപകടം. നിർമാണം നടക്കുന്ന മൂന്നു നിലകെട്ടിടത്തിന്റെ മുകളിൽ നിന്നാണ് യുവതിയുടെ തലയിലേക്ക് സിമന്റ് ഇഷ്ടിക വീണത്.
നിർമാണം നടക്കുന്ന ഭാഗം മൂടാൻ ഉപയോഗിച്ചിരുന്ന പ്ലാസ്റ്റിക് ഷീറ്റ് പറന്നുപോവാതിരിക്കാൻ വച്ചിരുന് ഇഷ്ടിക താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെങ്കിലും രക്ഷിക്കാനായില്ല. ആര്യയുടെ മകൾ ശിവാത്മിക നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
No comments:
Post a Comment