കൊല്ലം:റാപ്പർ വേടനെതിരെഅതിരൂക്ഷമായ പരാമർശങ്ങൾ നടത്തിയ കേസരി പത്രാധിപർ മധു അറസ്റ്റിൽ
സ്റ്റേഷനിൽ നേരിട്ടെത്തിയ മധുവിന്റെ അറസ്റ്റു രേഖപ്പെടുത്തിയശേഷം ജാമ്യത്തിൽ വിടുകയും ചെയ്‌തു.
പാട്ടുകളിലൂടെ ജാതി ഭീകരവാദം പ്രചരിപ്പിക്കുകയാണെന്നും അതിനു പിന്നിൽ രാജ്യത്തെ വിഘടനവാദികളുടെ സഹായം ഉണ്ടെന്നുമായിരുന്നു മധുവിൻ്റെ ആരോപണം. വരും തലമഉറയുടെ മനസിൽ വിഷ കുത്തിവയ്ക്കുകയാണെന്നും കൊല്ലം കിഴക്കേ കല്ലട പുതിയിടത്ത് പാർവതി ദേവി ക്ഷേത്രത്തിലെ പ്രതിഷ്‌ഠയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യവേ മധു ആരോപിച്ചു. സിപിഎം കിഴക്കേ കല്ലട ലോക്കൽ സെക്രട്ടറി വേലായുധനാണ് മധുവിനെതിരെ പോലീസിൽ പരാതി നൽകിയത്.
പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുതന്നെ നിൽക്കുന്നതായി ജാമ്യം ലഭിച്ച ശേഷമം മധു പ്രതികരിച്ചു. വേടൻ്റെ രാഷ്ട്രീയത്തെയാണ് എതിർക്കുന്നത്. അത് ഇനിയും തുടരും. ഹൈന്ദവ സമൂഹത്തിൽ ജാതീയമായ വേർതിരിവുകൾ ഉണ്ടാക്കാൻ ശ്രമമാണ് നടക്കുന്നെന്നും മധു ആരോപിച്ചു.
No comments:
Post a Comment