Friday, May 30, 2025

പതിനൊന്നായിരത്തോളം സർക്കാർ ജീവനക്കാര്‍ ഇന്ന് വിരമിക്കും"

ആനുകൂല്യങ്ങൾക്ക് മാത്രം  6000 കോടി രൂപ 


ഇന്ന്  സംസ്ഥാനത്തെ 11000 ഓളം  സർക്കാർ ജീവനക്കാർ  കൂട്ടമായി വിരമിക്കും. സെക്രട്ടേറിയറ്റിൽ നിന്ന് മാത്രം 221 പേരാണ് വിരമിക്കുന്നത്. കെഎസ്ഇബിയിൽ നിന്ന് 1022 പേരും ഇന്ന് വിരമിക്കും.

വിരമിക്കുന്നവർക്ക് ആനുകൂല്യങ്ങൾ നൽകാൻ 6000 കോടി രൂപ വേണ്ടി വരുമെന്നാണ് സർക്കാർ കണക്ക്. കഴിഞ്ഞ വർഷങ്ങളിലും മെയ് 31ന് സംസ്ഥാനത്ത് കൂട്ട വിരമിക്കൽ നടന്നിരുന്നു. കഴിഞ്ഞ വർഷം മെയ് 31ന് 10,560 പേരും 2023ല്‍ 11,800 പേരും വിരമിച്ചിരുന്നു."
 

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...