Friday, May 2, 2025

മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിൽ പുക; കാഷ്വാലിറ്റി പ്രവർത്തനം താത്കാലികമായി നിർത്തി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിൽ പുക ഉയർന്നതിനെ തുടർന്ന് കാഷ്വാലിറ്റി പ്രവർത്തനം താത്കാലികമായി നിർത്തി. സംഭവത്തെ തുടർന്ന് രോഗികളെ മാറ്റി. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ​സിടി സ്കാന്‍ എംആർഎ റൂമിന്റെ ഭാഗത്ത് പൊട്ടിത്തെറിയുണ്ടായെന്ന് ആശുപത്രി ജീവനക്കാരന്‍ പറഞ്ഞു."
 സംഭവസമയത്ത് നിരവധി രോഗികളും ഡോക്ടർമാരും ജീവനക്കാരുമടക്കം നിരവധി പേർ കാഷ്വാലിറ്റിയിൽ ഉണ്ടായിരുന്നു. രോഗികളെ ഡോക്ടർമാരും മെഡിക്കൽ കോളജ് ​വളന്റിയർമാരും രോഗികളുടെ ബന്ധുക്കളും ചേർന്നാണ് പുറത്തെത്തിച്ചത്. ഫയർ​ഫോഴ്സ് യൂണിറ്റുകൾ എത്തി പുക നിയന്ത്രണം വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. കാഷ്വാലിറ്റിയിലുണ്ടായിരുന്ന രോഗികളെ മറ്റിടങ്ങളിലേക്ക് മാറ്റി ചികിത്സ തുടരുകയാണ്. കാഷ്വാലിറ്റിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിയതായാണ് വിവരം."
 

No comments:

Post a Comment

"ഒരുമിച്ചു ഗോഥയിലിറങ്ങി മൂവർ സംഘം

കണ്ണൂർ:ഒരേ ക്ലാസിൽ പഠിക്കുന്ന, ഒരു മുറിയിൽ താമസിക്കുന്നമൂവർ സംഘം തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥികൾ. കണ്ണൂർ സർവകലാശാല പാലയാട് ക്യാംപസിലെ എൽഎൽ...