ദീനിന്‍റെ സ്വത്ത് പലരും സ്വന്തമാക്കിയിട്ടുണ്ടെന്നും അത് മൂടിവെക്കാനാണോ രാഷ്ട്രീയ നേതാക്കള്‍ അരമന കയറി ഇറങ്ങുന്നതെന്നും തളിപ്പറമ്പിലും മറ്റും ഇത്തരം ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും ഉമര്‍ ഫൈസി
ഫറൂഖ് കോളജ് പരിസരത്ത് വഖഫ് സംരക്ഷണ സമിതി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യവെയാണ് ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം രംഗത്തുവന്നത്.
മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടിയുടെ നേതൃത്വത്തിലും പല വഖഫ് കൈയേറ്റങ്ങളും നടന്നിട്ടുണ്ട്. സമസ്ത പറയുമ്പോള്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൊള്ളുന്നുണ്ടാവുമെന്നും അതിന് സമസ്ത ഉത്തരവാദിയല്ലെന്നും ഉമര്‍ ഫൈസി വ്യക്തമാക്കി."
മുനമ്പം വിഷയത്തില്‍ ഫറൂഖ് കോളജിനെയും ഉമര്‍ ഫൈസി രൂക്ഷമായി വിമര്‍ശിച്ചു. മുനമ്പം വഖഫ് ഭൂമിയല്ലെന്ന് ഫറൂഖ് കോളജ് പറയുന്നു. അങ്ങനെ പറയുന്നത് മാന്യന്മാര്‍ക്ക് ചേര്‍ന്നതല്ല. തെറ്റുപറ്റിയാല്‍ സമ്മതിക്കണമെന്നും അതിന് തയാറാകുന്നില്ലെങ്കില്‍ നാട്ടുകാര്‍ ഇടപെടുമെന്നും ഉമര്‍ ഫൈസി ചൂണ്ടിക്കാട്ടി.
പ്രശ്ന പരിഹാരത്തിന് സര്‍ക്കാരുമായി ആലോചിക്കണം. കോളജ് നടത്താന്‍ കമ്മറ്റി യോഗ്യരല്ല. വഖഫ് വിറ്റ് മുടിച്ചവര്‍ക്ക് യോഗ്യതയില്ല. വിറ്റതാണെങ്കില്‍ പകരം ഭൂമി കണ്ടെത്തി അവിടെ ഉള്ളവരെ മാറ്റിപാര്‍പ്പിക്കണം. അവിടെ ഉള്ളവരെ റോഡിലേക്ക് ഇറക്കി വിടരുത്. നഷ്ടപരിഹാരം നല്‍കി പരിഹരിക്കണമെന്നും ഉമര്‍ ഫൈസി മുക്കം ആവശ്യപ്പെട്ടു.മുനമ്പത്തെ സമരത്തിനു പിന്നിൽ റിസോർട്ട് ലോബിയാണെന്നും ഉമർ ഫൈസി ആരോപിച്ചു.കഴിഞ്ഞ നവംബറിൽ കോഴിക്കോട് നടന്ന എസ്.കെ.എസ്.എസ്.എഫ് ആദർശ സമ്മേളനത്തിൽ പങ്കെടുക്കവെ മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ പ്രതികരണവുമായി ഉമർ ഫൈസി മുക്കം രംഗത്ത് വന്നിരുന്നു. മുനമ്പത്തേത് വഖഫ് ഭൂമി തന്നെയാണെന്നും ഭൂമിയുടെ ആധാരത്തിൽ രണ്ടിടത്ത് വഖഫ് ഭൂമിയാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഉമ്മർ ഫൈസി പറഞ്ഞത്. ഭൂമി മറിച്ചുവിറ്റ ഫാറൂഖ് കോളജിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കി അവിടെ കുടിയേറിയവരെ പുനരധിവസിപ്പിക്കണം. വഖഫ് ഭൂമി ഒഴിഞ്ഞു കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു
No comments:
Post a Comment