Thursday, May 1, 2025

കോഴിക്കോട് ലുലുവില്‍ ജോലി നേടാം*

*കോഴിക്കോട്*:ലുലു മാളില്‍ വിവിധ തസ്തികകളില്‍ ജോലി ക്കാരെ തെടുന്നു. സൂപ്പര്‍വൈസര്‍,സെയില്‍സ്മാന്‍/വുമണ്‍, കാഷ്യര്‍,സെക്യൂരിറ്റി സൂപ്പര്‍വൈസര്‍,ഹെല്‍പ്പര്‍,സ്റ്റോര്‍ കീപ്പര്‍/ഡാറ്റ ഓപ്പറേറ്റര്‍ തസ്തികകളിലാണ് ഒഴിവുകള്‍.പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്കും,എക്‌സ്പീരിയന്‍സ് ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാവുന്ന ഒഴിവുകളാണിവ.താല്‍പര്യമുള്ളവര്‍ മെയ് 5ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.

 *തസ്തിക & ഒഴിവ്* 

കോഴിക്കോട് ലുലു മാളിലേക്ക് സൂപ്പര്‍വൈസര്‍,സെയില്‍സ്മാന്‍/വുമണ്‍, കാഷ്യര്‍,സെക്യൂരിറ്റി സൂപ്പര്‍വൈസര്‍,ഹെല്‍പ്പര്‍,സ്റ്റോര്‍ കീപ്പര്‍/ഡാറ്റ ഓപ്പറേറ്റര്‍ റിക്രൂട്ട്‌മെന്റ്.

ഹൗസ് കീപ്പിങ്, സ്റ്റേഷനറി, ഹോട്ട് ഫുഡ്,ബേക്കറി, വെയര്‍ഹൗസ്, ഇലക്‌ട്രോണിക്‌സ്, ഐടി,മൊബൈല്‍സ്, ഹോം ഫര്‍ണിഷിങ്, ജ്വല്ലറി,ലേഡീസ് ഫുട്ട് വെയര്‍,ലഗേജ്, ഫ്രോസണ്‍ ഫുഡ്, ഗ്രോസറി ഫുഡ്, വെജിറ്റബിള്‍ & ഫ്രൂട്ട്‌സ്, ഹെല്‍ത്ത് & ബ്യൂട്ടി, ഹൗസ്‌ഹോള്‍ഡ്, വെയര്‍ഹൗസ് ഡിപ്പാര്‍ട്ട്‌മെന്റുകളിലാണ് സൂപ്പര്‍വൈസര്‍ ഒഴിവുള്ളത്.



*സെയില്‍സ്മാന്‍/വുമണ്‍* 

18നും 30നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.പത്താം ക്ലാസ് പാസായാല്‍ മതി.എക്‌സ്പീരിയന്‍സ് ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാം.

*സൂപ്പര്‍വൈസര്‍* 

22 മുതല്‍ 35 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് അവസരം.

*കാഷ്യര്‍* 

18നും 30നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.പ്ലസ് ടു യോഗ്യതയുള്ള ഫ്രഷേഴ്‌സിനും അപേക്ഷിക്കാം.

*ഹെല്‍പ്പര്‍* 

20 വയസ് മുതല്‍ 35 വയസ് വരെ പ്രായമുള്ളവരായിരിക്കണം. ഫ്രഷേഴ്‌സിന് അവസരം.

 *സ്റ്റോര്‍ കീപ്പര്‍* 

22 വയസിനും,38 വയസിനും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. ഒന്നുമുതല്‍ രണ്ട് വര്‍ഷം വെര പ്രവൃത്തി പരിചയം വേണം.

 *സെക്യൂരിറ്റി സൂപ്പര്‍വൈസര്‍* 

സെക്യൂരിറ്റി മേഖലയില്‍ ഒന്ന് മുതല്‍ രണ്ട് വര്‍ഷം വെര പ്രവൃത്തി പരിചയമുള്ളവരായിരിക്കണം.25നും 45നും ഇടയിലാണ് പ്രായപരിധി.

 *ഇന്റര്‍വ്യൂ* 

താല്‍പര്യമുള്ളവര്‍ മെയ് 5ന് രാവിലെ 10 മുതല്‍ ആരംഭിക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുക.കോഴിക്കോട് മാങ്കാവുള്ള ലുലു മാളിലാണ് ഇന്റര്‍വ്യൂ. സംശയങ്ങള്‍ക്ക് 0495 6631000 എന്ന നമ്പറില്‍ വിളിക്കാം. അല്ലെങ്കില്‍ hrcalicut@luluindia.com എന്ന ഐഡിയിലേക്ക് മെയില്‍ ചെയ്യുക.

No comments:

Post a Comment

കൂടരഞ്ഞി കൊലപാതകം;മുഹമ്മദലിയുടെ വാദം കള്ളം"; വെളിപ്പെടുത്തലുമായി ഇൻക്വസ്റ്റ് നടത്തിയ പൊലീസുദ്യോഗസ്ഥൻ

കൂടരഞ്ഞി കൊലപാതക കേസില്‍ നിർണായക വെളിപ്പെടുത്തലുമായി ഇൻക്വസ്റ്റ് നടത്തിയ പൊലീസുദ്യോഗസ്ഥൻ. ഒരാളെ കൊലപ്പെടുത്തിയെന്ന മുഹമ്മദലിയുടെ വെളിപ്പെടുത...