Thursday, May 1, 2025

വെള്ളം ചേർക്കാതെ അഞ്ച് കുപ്പി മദ്യം കഴിച്ച 21 കാരന് ദാരുണാന്ത്യം

ബെംഗളൂരു: പതിനായിരം രൂപക്ക് വേണ്ടി വെള്ളം ചേർക്കാതെ അഞ്ച് ഫുൾ ബോട്ടിൽ മദ്യം കഴിച്ച യുവാവിന് ദാരുണാന്ത്യം. സുഹൃത്തുക്കളുമായി പതിനായിരം രൂപക്ക് ബെറ്റ് വെച്ച്  21 കാരനായ കാർത്തിക് മദ്യം കഴിച്ചത്. പിന്നാലെ ആരോഗ്യനില വഷളായ യുവാവിനെ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ചികിത്സക്കിടെ മരിക്കുകയായിരുന്നു.

സുഹൃത്തുക്കളോട് തനിക്ക് വെള്ളം ചേർക്കാതെ അഞ്ച് ഫുൾ ബോട്ടിൽ മദ്യം കഴിക്കാൻ സാധിക്കുമെന്ന് കാർത്തിക് അവകാശപ്പെട്ടിരുന്നു. കുടിച്ച് കാണിച്ചാൽ 10000 രൂപ നൽകാമെന്ന് സുഹൃത്തായ വെങ്കട്ട് റെഡ്ഢി ഇയാളോട് പറയുകയായിരുന്നു. ബെറ്റ് ജയിക്കാനാണ് കാർത്തിക് മദ്യം കഴിച്ച് തുടങ്ങിയത്. കോലാറിലെ മുൽബാഗിലിലുള്ള ആശുപത്രിയിലാണ് ഗുരുതരാവസ്ഥയിൽ കാർത്തിക്കിന്റെ പ്രവേശിപ്പിച്ചത്. എട്ട് ദിവസം മുൻപാണ് കാർത്തിക്കിന്റെ ഭാര്യ കുഞ്ഞിന് ജന്മം നൽകിയത്. ഒരു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം."
 .

No comments:

Post a Comment

കാണാതായ കര്‍ഷകനെ കണ്ടെത്തി; പെരുമ്പാമ്പിന്റെ വയറ്റില്‍

ഇന്തോനേഷ്യ:ഇന്തോനേഷ്യയിലെ സൗത്ത് ബുട്ടോണ്‍ ജില്ലയിലെ സൗത്ത് ഈസ്റ്റ് സുലവേസിയിലെ  തോട്ടത്തില്‍ നിന്ന് കര്‍ഷകന്‍ മടങ്ങിവരാത്തതിനെ തുടര്‍ന്ന് ക...