കോഴിക്കോട്: റാപ്പർ വേടന്റെ അറസ്റ്റിൽ പ്രതികരണവുമായി നടി സജിത മഠത്തിൽ. വേടനെ പാട്ടിലൂടെ മാത്രമേ അറിയുകയുള്ളു, എന്നാൽ വേടന്റെ അറസ്റ്റ് തന്നെ മാനസികമായി വേദനിപ്പിച്ചുവെന്ന് സജിത മഠത്തിൽ പറഞ്ഞു. സഹോദരിയുടെ മകനായ അലനെ പൊലീസ് കൊണ്ടുപോയ ദിവസം പോലെയായിരുന്നു അത്. താനും സഹോദരിയും വായിച്ച പുസ്തകങ്ങൾ അലൻ്റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിച്ചത് എങ്ങനെയെന്നറിയാം. അതിനാൽ വേടന്റെ കാര്യത്തിലും ആധികൾ ഉണ്ടായിരുന്നുവെന്നും സജിത മഠത്തിൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു."
വേടനെ എനിക്ക് പാട്ടിലൂടെ മാത്രമെ അറിയൂ. പക്ഷെ അലനെ പൊലീസ് പിടിച്ചു കൊണ്ടുപോയ ആ ദിവസത്തെ പോലെ ഞാൻ സങ്കടം കൊണ്ട് ശ്വാസം മുട്ടി, തകർന്നിരുന്നു. ഒന്നും ചെയ്യാനില്ല എന്നെനിക്കറിയാം. വേടൻ്റെ താമസസ്ഥലത്തു നിന്ന് പൊലീസ് കണ്ടെടുത്ത വീട്ടിലുപയോഗിക്കുന്ന ആയുധങ്ങൾ പിന്നീട് എന്തായി മാറും എന്നു ഞാൻ ആധിപിടിച്ചു. ഞാനും അനുജത്തിയും വായിച്ച പുസ്തകങ്ങൾ അലൻ്റെ തലയിൽ കെട്ടിവെക്കാൻ ശ്രമിച്ചത് എങ്ങിനെ എന്നെനിക്കറിയാം. വേടൻ്റെ ശ്രീലങ്കൻ അമ്മ എന്ന സത്യം അടുത്തവർ പോലും കേട്ടിട്ടില്ലാത്ത പുതിയ പൊലീസ് കഥകളിലേക്ക് മാറാൻ അധിക സമയമൊന്നും വേണ്ട എന്നു ഞാൻ ഭയപ്പെട്ടു," ഫേസ്ബുക് പോസ്റ്റിൽ പറയുന്നു."ഭരണകൂട ഫാസിസം എത്ര ആഴത്തിലാണ് മുറിവേൽപ്പിക്കുക എന്നത് അനുഭവിച്ചവർക്കേ മനസ്സിലാവൂവെന്നും സജിത പറയുന്നു. വേടനിൽ UAPA ചാർത്തുമോ, NlA ക്ക് വിട്ടുകൊടുക്കുമോ? തുടങ്ങിയ ചിന്തകൾ തന്നെ ശ്വാസം മുട്ടിച്ചു. അർദ്ധരാത്രി പെട്ടെന്ന് താമസസ്ഥലമില്ലാതായ അലൻ്റെ ഫോണിലൂടെ ഉള്ള നേർത്ത ശബ്ദം ഓർമ്മ വന്നു. വേടൻ കൂടുതൽ തെളിഞ്ഞ മനുഷ്യനായി ഈ ലോകത്ത് തൻ്റെ കലയെ ചേർത്തു പിടിച്ച് ഭയരഹിതനായി ജീവിക്കട്ടെയെന്ന് പറഞ്ഞ് കൊണ്ടാണ് സജിത മഠത്തിൽ പോസ്റ്റ് അവസാനിപ്പിച്ചത്. ലഹരിക്കെതിരെ ശക്തമായി തന്നെ ഭരണകൂടം നിൽക്കണം എന്നതിൽ സംശയമേതുമില്ല. പോസ്റ്റ് അതേക്കുറിച്ചല്ലെന്നും സജിത വ്യക്തമാക്കി."
പോസ്റ്റിന്റെ പൂർണ്ണരൂപം:
വേടനെ എനിക്ക് പാട്ടിലൂടെ മാത്രമെ അറിയൂ. പക്ഷെ അലനെ പോലീസ് പിടിച്ചു കൊണ്ടുപോയ ആ ദിവസത്തെ പോലെ ഞാൻ സങ്കടം കൊണ്ട് ശ്വാസം മുട്ടി, തകർന്നിരുന്നു. ഒന്നും ചെയ്യാനില്ല എന്നെനിക്കറിയാം. വേടൻ്റെ താമസസ്ഥലത്തു നിന്ന് പോലീസ് കണ്ടെടുത്ത വീട്ടിലുപയോഗിക്കുന്ന ആയുധങ്ങൾ പിന്നീട് എന്തായി മാറും എന്നു ഞാൻ ആധിപിടിച്ചു. ഞാനും അനുജത്തിയും വായിച്ച പുസ്തകങ്ങൾ അലൻ്റെ തലയിൽ കെട്ടിവെക്കാൻ ശ്രമിച്ചത് എങ്ങിനെ എന്നെനിക്കറിയാം.
വേടൻ്റെ ശ്രീലങ്കൻ അമ്മ എന്ന സത്യം അടുത്തവർ പോലും കേട്ടിട്ടില്ലാത്ത പുതിയ പോലീസ് കഥകളിലേക്ക് മാറാൻ അധിക സമയമൊന്നും വേണ്ട എന്നു ഞാൻ ഭയപ്പെട്ടു. അതാണ് സത്യം എന്ന മട്ടിൽ പോലീസും ഭരണകർത്താക്കളും പ്രചരിപ്പിക്കും. ഞാനത്തരം കഥാകഥനങ്ങൾക്ക് സാക്ഷി ആയിട്ടുണ്ട്."വേടനിൽ UAPA ചാർത്തുമോ, NlA ക്ക് വിട്ടുകൊടുക്കുമോ? തുടങ്ങിയ ചിന്തകൾ എന്നെ ശ്വാസം മുട്ടിച്ചു. അർദ്ധരാത്രി പെട്ടെന്ന് താമസസ്ഥലമില്ലാതായ അലൻ്റെ ഫോണിലൂടെ ഉള്ള നേർത്ത ശബ്ദം എനിക്ക് ഓർമ്മ വന്നു.
ഭരണകൂട ഫാസിസം എത്ര ആഴത്തിലാണ് മുറിവേൽപ്പിക്കുക എന്നത് അനുഭവിച്ചവർക്കേ മനസ്സിലാവൂ. ഇരുന്നിടത്തു നിന്ന് എഴുന്നേൽക്കാനാവാതെ , ശ്വാസം മുട്ടി മറ്റൊരു ദിവസം കൂടി കഴിഞ്ഞു. ഇതെൻ്റെ അവസ്ഥയാണ്. ഞാൻ വെറുതെ എഴുതിയെന്നു മാത്രം. എന്നെ പോലെ കുറെ പേർ കേരളത്തിലും ജീവിക്കുന്നുണ്ട്. വേടൻ കൂടുതൽ തെളിഞ്ഞ മനുഷ്യനായി ഈ ലോകത്ത് തൻ്റെ കലയെ ചേർത്തു പിടിച്ച് ഭയരഹിതനായി ജീവിക്കട്ടെ!"
"( PS- ലഹരിക്കെതിരെ ശക്തമായി തന്നെ ഭരണകൂടം നിൽക്കണം എന്നതിൽ സംശയമേതുമില്ല. ഈ പോസ്റ്റ് അതേക്കുറിച്ചുമല്ല!)"
.
No comments:
Post a Comment