താമരശ്ശേരി :കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് കരസ്ഥമാക്കിയ തച്ചംപൊയിൽ പുതിയാറമ്പത്ത് അമാൻ ഇസ്മായിലിനെ അദ്ദേഹത്തിൻ്റെ വസതിയിൽ വെച്ച് റിയാദ് താമരശ്ശേരി പഞ്ചായത്ത് കെ.എം. സി. സി കമ്മറ്റി ആദരവ് നടത്തി. റിയാദ് താമരശ്ശേരി പഞ്ചായത്ത് കെ.എം.സി.സി പ്രസിസണ്ട്
സൈദലവി ഹാജി അവേലം മൊമൻ്റോ നൽകി. പഞ്ചായത്ത് കെ.എം. സി. സി എക്സിക്യൂട്ടീവ് അംഗം നാസിർ ചാലക്കര ഷാളണിയിച്ചു. റിയാദ് താമരശ്ശേരി പഞ്ചായത്ത് കമ്മറ്റി ട്രഷറർ ജംഷീദ് താമരശ്ശേരി, എക്സിക്യൂട്ടീവ് അംഗം നാസർ പൂനൂർ , സീനിയർ നേതാവ് ബഷീർ കോരങ്ങാട് , മുൻ കെ.എം.സി.സി പ്രസിഡണ്ട് ഫസൽ തച്ചംപൊയിൽ, കെടി അബൂബക്കർ, ഇസ്മായിൽ പുതിയാറമ്പത്ത് സംബന്ധിച്ചു
No comments:
Post a Comment