Tuesday, April 29, 2025
ഉളള്യേരിയിൽ വീതി കുറഞ്ഞ റോഡില്‍ ബൈക്കിന് സൈഡ് നല്‍കുന്നതിനിടെ പിക്കപ്പ് ലോറി കനാലിലേക്ക് മറിഞ്ഞു
ഉളള്യേരിയിൽ വീതി കുറഞ്ഞ റോഡില്‍ പിക്കപ്പ് ലോറി കനാലിലേക്ക് മറിഞ്ഞു. ഡ്രൈവറും സഹായിയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കിനാലൂര്‍ രാരോത്ത്മുക്ക് സ്വദേശികളായ റഫീഖ്, വിജയന് എന്നിവരാണ് ലോറിയിലുണ്ടായിരുന്നത്. ഉള്ളിയേരി പത്തൊന്‍പതാം മൈലില്‍ നിന്നും കൂനഞ്ചേരി ഭാഗത്തേക്ക് മരം കയറ്റാനായി പോവുകയായിരുന്നും ഇരുവരും. വീതി കുറഞ്ഞ റോഡില്‍ എതിര് ദിശയില്‍ ബൈക്ക് വന്നപ്പോള്‍ സൈഡ് നല്‍കിയതിനെ തുടര്‍ന്ന് അബദ്ധത്തില്‍ ലോറി കനാലിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. 15 അടിയോളം താഴ്ചയിലേക്കാണ് മറിഞ്ഞത്. കനാലിൽ നിറയെ വെള്ളമുണ്ടായിരുന്നുവെങ്കിലും ഇരുവര്‍ക്കും ഡോർ തുറക്കാൻ സാധിച്ചതിനാൽ വെള്ളത്തിൽ മുങ്ങി പോവാതെ രക്ഷപ്പെട്ടു.നാട്ടുകാർ ഇരുവരേയും കനാലിൽ നിന്നും കരക്കെത്തിച്ചു.
Subscribe to:
Post Comments (Atom)
മരണത്തിലും പിരിയാതെ കൂട്ടുകാർ
കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...
-
കെട്ടിവയ്ക്കാനുള്ള കാശ് നൽകി ഉമ്മ താമരശേരി: ബന്ധം വേറെ, പാർട്ടി വേറെ എന്ന് തെളിയിച്ചു സഹോദരങ്ങളുടെ മൽസരം ഏറെ കൗതുകവും അതിലേറെ ചർ...
-
താമരശ്ശേരി: താമരശ്ശേരി കരാടിയിൽ പ്രവർത്തിക്കുന്ന മൗണ്ടൻ വ്യൂ ടൂറിസ്റ്റ് ഹോം ജീവനക്കാർക്കു നേരെയാണ് ആക്രമം. ടൂറിസ്റ്റ് ഹോമിൻ്റെ മുറ്റത്ത് വെച...
-
താമരശേരി: ഏറെ കോളിളക്കം സൃഷ്ടിച്ച കോരങ്ങോട്ട് കരീം കൊലക്കേസിൽ 11 വർഷത്തിന് ശേഷം ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. കരീമിന്റെ ഭാര്യ, രണ്ട...
No comments:
Post a Comment