Tuesday, April 29, 2025

എന്‍ഐഎ എതിര്‍പ്പ് തള്ളി,മകളുടെ മരണ വാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ ഒഎംഎ സലാമിന് മൂന്ന് ദിവസത്തെ പരോൾ

ഡൽഹി: എന്‍.ഐ.എ എതിര്‍പ്പ് തള്ളി,മകളുടെ മരണ വാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ ഒഎംഎ സലാമിന് മൂന്ന് ദിവസത്തെ പരോൾ അനുവദിച്ചു ഡൽഹി കോടതി.വാഹനാപകടത്തിൽ മരിച്ച മകൾ ഫാത്തിമ തസ്കിയയുടെ ആദ്യ ആണ്ടിന്റെ ഭാഗമായുള്ള ചടങ്ങുകളിൽ പങ്കെടുക്കാനായി മുൻ പോപുലർഫ്രണ്ട് ചെയർമാൻ മഞ്ചേരി സ്വദേശി ഒഎംഎ സലാമിന് മൂന്ന് ദിവസത്തേക്ക് പരോൾ നൽകി യത് 

സലാമിന്റെ ആവശ്യം പരിഗണിച്ച്‌ ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് രവീന്ദ്ര ദുഡേജയുടെ ബെഞ്ചാണ് എൻ.ഐ.എയുടെ എതിർപ്പ് തള്ളി സലാമിന് മൂന്ന് ദിവസത്തെ കസ്റ്റഡി പരോള് അനുവദിച്ചത്. ഓരോദിവസവും ആറുമണിക്കൂര് സമയം മാത്രമാകും സലാമിന് വീട്ടില് കഴിയാൻ അവസരം ലഭിക്കുക. യാത്രയുടെയും അനുഗമിക്കുന്ന പൊലിസിന്റെയും ചെലവും സലാം വഹിക്കണം. പരോള് സമയത്ത് കുടുംബാംഗങ്ങളോട് മാത്രമേ സലാമിന് ഇടപഴകാന് അനുവാദമുള്ളൂ.

മരണവാർഷികത്തോടനുബന്ധിച്ച്‌ പരിപാടികളൊന്നും ഇല്ലെന്ന് എൻ.ഐ.എ വാദിച്ചെങ്കിലും, പ്രതിക്ക് ആചാരം നടത്താന് താല്പ്പര്യമുണ്ടെങ്കില് അവര്ക്ക് അതിന് അനുവാദം നല്കണമെന്ന് വ്യക്കതമാക്കിയാണ് കോടതി ഹരജിക്കാരന് അനുകൂലമായി നിലപാടെടുത്തത്. കോഴിക്കോട് മെഡിക്കൽ കോളജിലെ എം.ബി.ബി.എസ് വിദ്യാർഥിനിയായിരുന്ന മഞ്ചേരി പാലക്കുളം സ്വദേശിനി ഫാത്തിമ തസ്കിയ(24) കഴിഞ്ഞവർഷം ഏപ്രിലിൽ കൽപറ്റയിലുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്. മകളുടെ സംസ്കാരച്ചടങ്ങിനായി സലാമിന് നേരത്തെ പരോള് ലഭിച്ചിരുന്നു. പോപുലര് ഫ്രണ്ടിനെ നിരോധിക്കുന്നതിനു മുന്നോടിയായി നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് സലാമിനെ എൻ.ഐ.എ അറസ്റ്റ് ചെയ്ത് തിഹാർ ജയിലില് അടച്ചത്

No comments:

Post a Comment

പെരുമ്പള്ളിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് നാല് പേർക്ക് പരിക്ക്*

താമരശ്ശേരി:പെരുമ്പള്ളിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് നാല് പേർക്ക് പരികേറ്റു. കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ നിന്നും കൈതപ്പൊയിൽ...