Tuesday, April 29, 2025

ജിന്നാ സ്ട്രീറ്റ് വേണ്ട',പാക്കിസ്ഥാൻ അടയാളങ്ങൾ പാലക്കാട് വേണ്ട'; നഗരത്തിൽ പേര് മാറ്റൽ ആവശ്യവുമായി ബിജെപി.

പാലക്കാട്: നഗരത്തിലെ ജിന്നാ സ്ട്രീറ്റ് എന്ന സ്ഥലത്തിൻറെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് നഗരസഭയിൽ ബി ജെ പി കൗൺസിലർമാർ അടിയന്തര പ്രമേയ നോട്ടീസ് നൽകി. വലിയങ്ങാടിയോട് ചേർന്നുള്ള മഞ്ഞക്കുളം റോഡ് മുതൽ വിത്തുണി വരെയുള്ള പ്രദേശമാണ് ജിന്നാ സ്ട്രീറ്റ് എന്ന പേരിൽ അറിയപ്പെടുന്നത്.പെഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പാലക്കാട് നഗരത്തിൽ പേരു മാറ്റൽ ആവശ്യവുമായി ബിജെപി. രംഗത്ത് വന്നിരിക്കുന്നത് 

മുഹമ്മദലി ജിന്നയുടെ പേര് നഗരത്തിൽ അംഗീകരിക്കാൻ ആവില്ലെന്നും പാക്കിസ്ഥാൻ അടയാളങ്ങൾ പാലക്കാട് വേണ്ടെന്നും നോട്ടീസിൽ പറയുന്നു. ''പെഹൽഗാം ഉൾപ്പെടെ രാജ്യത്തിന് തീരാ തലവേദനകൾ സൃഷ്ടിച്ചതിന് കാരണായത്  മുഹമ്മദലി ജിന്നയാണ്.രാജ്യത്തെ മതത്തിൻറെ പേരിൽ വെട്ടി മുറിച്ച മുഹമ്മദലി ജിന്നയുടെ പേര് നീക്കി,പകരം ചേറ്റൂർ ശങ്കരൻ നായർ റോഡ് എന്ന പേര് നൽകണമെന്നും ബിജെപി അടിയന്തര പ്രമേയ നോട്ടീസിൽ പറയുന്നു. അടുത്ത കൗൺസിലിൽ വിഷയം ചർച്ച ചെയ്യും.  

No comments:

Post a Comment

പെരുമ്പള്ളിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് നാല് പേർക്ക് പരിക്ക്*

താമരശ്ശേരി:പെരുമ്പള്ളിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് നാല് പേർക്ക് പരികേറ്റു. കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ നിന്നും കൈതപ്പൊയിൽ...