Tuesday, April 29, 2025

മംഗളൂരുവിൽ ആൾക്കൂട്ടം തല്ലിക്കൊന്നത് മലയാളി യുവാവിനെ; കൊല്ലപ്പെട്ടത് വയനാട് സ്വദേശി

മംഗളൂരു: പാകിസ്താൻ അനുകൂല മുദ്രവാക്യം വിളിച്ചെന്ന് ആരോപിച്ച് മംഗളൂരുവിൽ കൊല്ലപ്പെട്ടത് മലയാളി യുവാവ്. വയനാട് പുൽപ്പള്ളി സ്വദേശി അഷ്റഫാണ് മരിച്ചത്. മൃതദേഹം തിരിച്ചറിയാൻ സഹോദരൻ മംഗളൂരുവിലേക്ക് എത്തും. മാനസിക വെല്ലുവിളി നേരിടുന്ന അഷ്റഫിന് നാടുമായും വീടുമായും കാര്യമായ ബന്ധമുണ്ടായിരുന്നില്ല. എന്നാൽ, വലപ്പോഴും മാത്രമേ ഇയാൾ വീട്ടിലേക്ക് വന്നിരുന്നുള്ളു.

കഴിഞ്ഞ ദിവസം കുഡുപ്പുവിലെ ഭത്ര കല്ലുർത്തി ക്ഷേത്രത്തിന് സമീപമാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ആൾക്കൂട്ടം നടത്തിയ ക്രൂരമായ ആക്രമണമാണ് മരണത്തിലേക്ക് നയിച്ചതെന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ടിനെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ 15 പേരെ അറസ്റ്റ് ചെയ്തു. അക്രമത്തിൽ 25 പേരെങ്കിലും പങ്കാളികളായെന്ന് മംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ അനുപം അഗർവാൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

കു​ൽ​ശേ​ഖ​ർ നി​വാ​സി​യാ​യ ദീ​പ​ക് കു​മാ​ർ (33) ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. മം​ഗ​ളൂ​രു ക​ടു​പ്പി​ലും പ​രി​സ​ര​ത്തും താ​മ​സി​ക്കു​ന്ന സ​ച്ചി​ൻ ടി (26), ​ദേ​വ​ദാ​സ് (50), മ​ഞ്ജു​നാ​ഥ് (32), സാ​യി​ദീ​പ് (29), നി​തേ​ഷ് കു​മാ​ർ എ​ന്ന സ​ന്തോ​ഷ് (33), ദീ​ക്ഷി​ത് കു​മാ​ർ (32), സ​ന്ദീ​പ് (23), വി​വി​യ​ൻ അ​ൽ​വാ​റ​സ് (41), ശ്രീ​ദ​ത്ത (32), രാ​ഹു​ൽ (23), പ്ര​ദീ​പ് കു​മാ​ർ (35), മ​നീ​ഷ് ധേ​ത​ന്തി (35), (27), കി​ഷോ​ർ കു​മാ​ർ (37) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.ഇവർ ഹിന്ദുത്വ സംഘടന പ്രവർത്തകരാണെന്ന് പോലീസ് പറഞ്ഞു 

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ച​ര​യോ​ടെ മം​ഗ​ളൂ​രു റൂ​റ​ൽ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കു​ഡു​പ്പു​വി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​താ​യി വി​വ​രം ല​ഭി​ച്ച​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്തു​വ​ന്ന​ത്. പ്രാ​ദേ​ശി​ക പൊ​ലീ​സും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും ഫോ​റ​ൻ​സി​ക് സം​ഘ​ങ്ങ​ളും ഉ​ട​ൻ​ത​ന്നെ സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി. ശ​രീ​ര​ത്തി​ൽ കാ​ര്യ​മാ​യ പ​രി​ക്കു​ക​ളൊ​ന്നും കാ​ണാ​ത്ത​തി​നാ​ൽ മ​ര​ണ​കാ​ര​ണം നി​ർ​ണ​യി​ക്കാ​ൻ ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ർ പോ​സ്റ്റ്‌​മോ​ർ​ട്ടം ന​ട​ത്താ​ൻ ശി​പാ​ർ​ശ ചെ​യ്തു.

ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ ഭ​ത്ര ക​ല്ലു​ർ​ത്തി ക്ഷേ​ത്ര മൈ​താ​ന​ത്തി​നു സ​മീ​പം ന​ട​ന്ന ഒ​രു ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് ​കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച സം​ഭ​വം.മ​രി​ച്ച​യാ​ളെ ഒ​രു കൂ​ട്ടം ആ​ളു​ക​ൾ കൈ​ക​ൾ, വ​ടി​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യും ച​വി​ട്ടു​ക​യും ചെ​യ്തെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ ഇ​ട​പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും, സം​ഘം ആ​ക്ര​മ​ണം തു​ട​ർ​ന്നു.

ഇ​ത്  മ​ര​ണ​ത്തി​ൽ ക​ലാ​ശി​ച്ചു. പ്രാ​ഥ​മി​ക പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച് മ​ര​ണ​കാ​ര​ണം ആ​ന്ത​രി​ക ര​ക്ത​സ്രാ​വ​വും പി​റ​കി​ൽ ഒ​ന്നി​ല​ധി​കം ത​വ​ണ മൂ​ർ​ച്ച​യു​ള്ള ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ​യു​ണ്ടാ​യ ആ​ഘാ​ത​വും വൈ​ദ്യ​സ​ഹാ​യ​ത്തി​ന്റെ അ​ഭാ​വ​വു​മാ​ണെ​ന്ന് മ​ന​സ്സി​ലാ​യി.

ഇ​ത​ര സ​മു​ദാ​യ​ക്കാ​ര​നാ​യ യു​വാ​വു​മാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​വു​ക​യും ഇ​തു മ​ർ​ദ​ന​ത്തി​ൽ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നെ​ന്ന് ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല ചു​മ​ത​ല​യു​ള്ള മ​ന്ത്രി ദി​നേ​ശ് ഗു​ണ്ടു റാ​വു എ​ക്സി​ൽ പ​റ​ഞ്ഞു. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ സാ​മു​ദാ​യി​ക സൗ​ഹാ​ർ​ദം ത​ക​ർ​ക്കു​മെ​ന്നും പ്ര​തി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പൊ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. സാ​മൂ​ഹി​ക സൗ​ഹാ​ർ​ദം നി​ല​നി​ർ​ത്ത​ണ​മെ​ന്നും ഊ​ഹ​പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കി​ര​യാ​വ​രു​തെ​ന്നും അ​ദ്ദേ​ഹം പൊ​തു​ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

‘സംഭവങ്ങളെ സമാധാനപരമായി കൈകാര്യം ചെയ്യണമെന്നും കൊല്ലപ്പെട്ടയാൾ പാക് അനുകൂല മുദ്രാവാക്യം വിളിച്ചിട്ടുണ്ടെങ്കിൽ പൊലീസിൽ ഏൽപിക്കുകയാണ് വേണ്ടിയിരുന്നതെന്നും കർണാടക ആഭ്യന്തരമ​ന്ത്രി ജി. പരമേശ്വര പ്രതികരിച്ചു.

No comments:

Post a Comment

അനയയുടെ സഹോദരനുംഅമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

താമരശേരി: താമരശ്ശേരിയിൽ  അമീബിക് മസ്തിതിഷ്ക ജ്വരം ബാധിച്ചു മരിച്ച നാലാം ക്ലാസുകാരി യുടെ സഹോദരനും മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മറ്റൊരു സഹോദര...