Monday, March 24, 2025

ഗുണ്ടയുടെ കാമുകിക്ക് ‘ഹലോ’ അയച്ചതേ ഓർമ്മ യുള്ളൂ ;യുവാവിനെ തല്ലി വാരിയെല്ലൊടിച്ചു കാമുകൻ

ആലപ്പുഴ:ഗുണ്ടയുടെ പെണ്‍സുഹൃത്തിന് ഇന്‍സ്റ്റഗ്രാമില്‍ ‘ഹലോ’ അയച്ചതിനു യുവാവിനു ക്രൂരമര്‍ദനം.മര്‍ദനമേറ്റ അരുക്കുറ്റി പഞ്ചായത്ത് കണിച്ചിക്കാട് ജിബിന്‍റെ (29) വാരിയെല്ലൊടിഞ്ഞ് ശ്വാസകോശത്തിനു ക്ഷതമേറ്റു. ഗുരുതര പരുക്കുകളോടെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ആലപ്പുഴ അരൂക്കുറ്റിയിലാണ് യുവാവിനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ടു മര്‍ദിച്ചത്. .ജിബിനെ കാറില്‍ കയറ്റി ഒഴിഞ്ഞ വീട്ടിലേക്കു കൊണ്ടു പോയി ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു. പട്ടിക കൊണ്ട് ക്രൂരമായി മർദ്ദിക്കുകയും, കഴുത്തിന് കെയർ കെട്ടി വലിക്കുകയും ചെയ്തതായി സഹോദരൻ പറയുന്നു.

നിരവധി കേസുകളിൽ പ്രതിയായ പ്രഭിജിത്, കൂട്ടാളി സിന്തൽ എന്നിവർ ചേർന്നാണു മർദിച്ചതെന്ന് ജിബിന്റെ സഹോദരൻ ലിബിന്‍ പറഞ്ഞു. അരൂരില്‍നിന്ന് അരൂക്കുറ്റിയിലേക്കു ബൈക്കില്‍ പോകുകയായിരുന്നു ജിബിന്‍. ഒരു ഫോണ്‍ കോള്‍ വന്നതിനെത്തുടര്‍ന്ന് ബൈക്ക് പാലത്തില്‍ ഒതുക്കിയപ്പോഴായിരുന്നു ആക്രമണം. 

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...