LATEST

6/recent/ticker-posts

ഷിബില കൊലപാതകം ; പ്രതി യാസിറിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

താമരശേരി:ഭാര്യ ഷിബിലയെ ഈങ്ങാപ്പുഴ കക്കാട്ടെ വീട്ടില്‍ കയറി വെട്ടിക്കൊന്ന കേസില്‍ ഭർത്താവ് യാസിറിനെ താമരശ്ശേരി കോടതി നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.വിശദമായി ചോദ്യം ചെയ്യാനും തെളിവെടുപ്പ് പൂർത്തിയാക്കാനുമാണ് പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്.27 ന് രാവിലേ 11 മണി വരെയാണ് കസ്റ്റഡിയില്‍ അനുവദിച്ചത്.കഴിഞ്ഞ ചൊവ്വാഴ്ചയാണ് യാസർ ഭാര്യ ഷിബിലയെ ആക്രമിച്ചത്.തടയാൻ ശ്രമിച്ച ഷിബിലയുടെ പിതാവിനും, ഉമ്മ ക്കും പരുക്ക് പറ്റിയിരുന്നു. ചികിത്സയ്ക്ക് ശേഷം ഇരുവരും ആശുപത്രി വിട്ടു.