Monday, March 24, 2025

മകളുടെയും മരുമകളുടേയും സ്വർണാഭരണം മോഷ്ടിച്ച അമ്മ അറസ്റ്റിൽ

ഇടുക്കിതങ്കമണിയിൽ മകളുടെയും മരുമകളുടേയും സ്വർണാഭരണങ്ങൾ മോഷ്ടിച്ച അമ്മ അറസ്റ്റിൽ. അച്ചൻകാനം സ്വദേശി ബിൻസി ജോസ് ആണ് പിടിയിലായത്. മകൻ്റെയും മകളുടേയും പരാതിയിലാണ് അമ്മ മോഷണക്കുറ്റത്തിന് അറസ്റ്റിലായത്. 24 പവൻ സ്വർണം ​കവർന്നെന്നാണ് പരാതി.
 
മകളുടെയും മരുമകളുടെയും സ്വർണം ഇവർ അറിയാതെ എടുത്ത് പണയം വച്ച് പണം തട്ടിയെന്ന് പരാതിയിൽ പറയുന്നു. പല ഘട്ടങ്ങളിലായാണ് സ്വർണാഭരണങ്ങൾ കവർന്നതും ഇവ പണയംവച്ച് പണം സ്വന്തമാക്കിയതും. മരുമകൾ സ്വർണം ആവശ്യപ്പെട്ടപ്പോഴാണ് കാര്യങ്ങൾ പുറത്തുവന്നത്. സ്വർണത്തെക്കുറിച്ച് ചോദിച്ചപ്പോൾ അവ്യക്തമായ മറുപടിയാണ് ബിൻസി നൽകിയത്."പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ വണ്ടിപ്പെരിയാർ ഭാഗത്തുനിന്നാണ് പ്രതി പിടിയിലായത്. ആഭിചാര ക്രിയകൾ നടത്തുന്നയാളെ കാണാനാണ് പ്രതി ഇവിടെ പോയതെന്നാണ് കുടുംബത്തിന്റെ സംശയം. പണം അഭിചാര കർമത്തിന് ഉപയോഗിച്ചതായും സംശയമുണ്ട്
 

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...