Sunday, March 23, 2025

കേരള അച്ചാ ഹേ.....ഭായിമാര്‍ ഒഴുകുന്നു.എത്ര ഭായിമാർ ഉണ്ട് ഇവിടെ?

കേരളീയർ അന്നം തേടി ഗൾഫിൽ ചേക്കേറി യതോടെ ഇവിടം തൊഴിൽ മേഖലകൾ കൈയടക്കി ഭായിമാർ.നിത്യവും സംസ്ഥാനത്തേക്ക് എത്തുന്നത് നൂറു കണക്കിന് ആളുകൾ.ഇവരെല്ലാം കൂടി എത്ര പേരുണ്ട് എന്ന് സർക്കാരിന് പോലും വ്യക്തമായ കണക്കില്ല, എങ്കിലു സംസ്ഥാനത്ത് തൊഴില്‍ വകുപ്പ് ഏർപ്പെടുത്തിയ അതിഥി പോർട്ടലില്‍ കഴിഞ്ഞ അഞ്ചുമാസത്തിനിടെ രജിസ്റ്റർ ചെയ്തത് 3.72 ലക്ഷം ഇതരസംസ്ഥാന തൊഴിലാളികള്‍.

കഴിഞ്ഞ ഒക്ടോബർ മുതല്‍ ഈമാസം 14 വരെയായി പോർട്ടലില്‍ രജിസ്റ്റർ ചെയ്തത് 3,72,088 അതിഥി തൊഴിലാളികളാണ്. ഇവരില്‍ സ്ത്രീകളും ഉള്‍പ്പെടും.രജിസ്റ്റർ ചെയ്തവരില്‍ കൂടുതല്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ളവരാണ് ( 1,23,755). അസം (65,313), ബിഹാർ (51,063), ഒഡിഷ (45,212), ജാർഖണ്ഡ് (30,392), ഉത്തർപ്രദേശ് (18,354), തമിഴ്നാട് (15,763), മധ്യപ്രദേശ് (6,286), രാജസ്ഥാൻ (1,589) എന്നിങ്ങനെയാണ് രജിസ്റ്റർ ചെയ്തത്

അതിഥി തൊഴിലാളികളുടെ തൊഴിലിട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും അക്രമസ്വഭാവങ്ങളും ലഹരി വില്‍പ്പനയും അധികരിച്ചതും വിവിധ ക്രിമിനല്‍ കേസുകളില്‍പ്പെട്ടവർ കേരളത്തിലേക്ക് വരുന്നത് കണ്ടെത്തുന്നതിനുമാണ് അതിഥി പോർട്ടല്‍ രജിസ്ട്രേഷൻ നിർബന്ധമാക്കിയത്. മൊബൈല്‍ ആപ്ലിക്കേഷൻ വഴിയാണ് പോർട്ടല്‍ പ്രവർത്തിക്കുന്നത്. അതിഥി തൊഴിലാളികളുടെ പേര്, മൊബൈല്‍ നമ്ബർ, വയസ്, ലിംഗം, ജോലി, മാതൃഭാഷ, മേല്‍വിലാസം, സംസ്ഥാാനം, ജില്ലാ, പൊലിസ് സ്റ്റേഷൻ, കേരളത്തില്‍ എവിടെ താമസിക്കുന്നു തുടങ്ങിയവ വിവരങ്ങളാണ് പോർട്ടലില്‍ രേഖപ്പെടുത്തുന്നത്. തൊഴില്‍ ഇടങ്ങളിലെ പ്രശ്നങ്ങളും രേഖപ്പെടുത്താനാകും.

സംസ്ഥാനത്ത് അതിഥി തൊഴിലാഴിലാളികളുടെ പരസ്പരമുള്ള ഏറ്റുമുട്ടലില്‍ കൊലപാതകങ്ങളടക്കം നിത്യസംഭവങ്ങളാണ്. അതിഥി തൊഴിലാളികളെ എളുപ്പത്തില്‍ തിരിച്ചറിയുന്നതിനായി ആധാർ ലിങ്ക്ഡ് ബയോമെട്രിക് തിരിച്ചറിയല്‍ രേഖ നല്‍കാനാണ് സർക്കാർ പദ്ധതി.രജിസ്റ്റർ ചെയ്യാൻ വിസമ്മതിക്കുന്ന വരും, യാതൊരു രേഖയും ഇല്ലാതെ യുമുളള വരും ഏറെയാണ്.അവരാരും ഈ കണക്കിൽ പെടില്ല.ഇവിടെ സ്ഥിരം താമസമാക്കിയ കുടുംബങ്ങളും ഏറെയാണ്.പലരും മാതൃദേശത്തേക്ക് പോവാൻ മടിക്കുന്നതിന് പ്രധാന കാരണം ഇവിടെ യുള്ള സുരക്ഷിതമാണെന്ന് ഏകസ്വരത്തിൽ പറയുന്നു.പലരുടെയും കുട്ടി കൾ ഇവിടെ ഉന്നത വിദ്യാഭ്യാസം നേടാനുള്ള ശ്രമത്തിലാണ്.ചില പ്രദേശങ്ങളിൽ അഥിതി തൊഴിലാളി കളുടെ നിയന്ത്രണത്തിലാണ് എന്നുകൂടി അറിയുമ്പോൾ എത്രമാത്രം പേർ ഇവിടെ യുണ്ടെന്ന് ഊഹിക്കാൻ പോലും സാധ്യമല്ല.

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...