സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡു, പെൻഷൻ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാല്‍ അറിയിച്ചു. 60 ലക്ഷത്തിലധികം പേർക്ക് ഓരോരുത്തർക്കും 1600 രൂപ വീതം ലഭിക്കും. വ്യാഴാഴ്ച മുതല്‍ പെൻഷൻ തുക ഗുണഭോക്താക്കള്‍ക്ക് കൈമാറിത്തുടങ്ങും.
26 ലക്ഷത്തിലധികം പേർക്ക് ബാങ്ക് അക്കൗണ്ട് വഴി തുക ലഭിക്കും. ബാക്കിയുള്ളവർക്ക് സഹകരണ ബാങ്കുകള്‍ മുഖേന വീടുകളില്‍ എത്തി പെൻഷൻ വിതരണം ചെയ്യും. ദേശീയ പെൻഷൻ പദ്ധതിയില്‍ ഉള്‍പ്പെട്ട 8,46,456 പേർക്ക് കേന്ദ്ര സർക്കാർ നല്‍കേണ്ട വിഹിതവും സംസ്ഥാനം മുൻകൂറായി അനുവദിച്ചിട്ടുണ്ട്. ഇതിനായി 24.31 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഈ തുക കേന്ദ്ര സർക്കാരിന്റെ പിഎഫ്‌എംഎസ് സംവിധാനം വഴി ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളില്‍ നേരിട്ട് ക്രഡിറ്റ് ചെയ്യും.
No comments:
Post a Comment