Wednesday, March 12, 2025

വയനാട്ടിൽ പ്രതിയുമായി പോയ പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു;വഴിയോര കച്ചവടക്കാരൻ മരിച്ചു

വയനാട്: പ്രതിയുമായി പോയ പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞുവഴിയോര കച്ചവടക്കാരൻ മരിച്ചു.മാനന്തവാടി വള്ളിയൂര്‍ക്കാവിന് സമീപമാണ് പോലീസ് ജീപ്പ് തലകീഴായി മറിഞ്ഞു ഒരാൾ മരിച്ചത്..വള്ളിയൂര്‍ക്കാവില്‍ വഴിയോരകച്ചവടം നടത്തുന്ന തോട്ടുങ്കല്‍ ശ്രീധരന്‍ (65) ആണ് മരിച്ചത്. പോലീസുകാരുള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്. അമ്പലവയല്‍ സ്റ്റേഷനിലെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. സിപിഒമാരായ കെ ബി പ്രശാന്ത്, ജോളി സാമുവൽ, വി കൃഷ്ണൻ എന്നിവർക്കും ജീപ്പിലുണ്ടായിരുന്ന പ്രതി തലശ്ശേരി മാഹി സ്വദേശി പ്രബീഷ് എന്നിവരെ പരിക്കുകളോടെ വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് 3 മണിയോടെ വള്ളിയൂർക്കാവ് ഓട്ടോസ്റ്റാൻഡിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്.

No comments:

Post a Comment

പേര് ചതിച്ചാശാനേ, വല്ലാത്തൊരു പണിയാണല്ലോ ജബ്ബാറെ.... വെട്ടിലായി മുസ്‌ലിംലീഗ് സ്ഥാനാര്‍ത്ഥി

കോഴിക്കോട് : പേര് ചതിച്ചാശാനേ, വല്ലാത്തൊരു പണിയാണല്ലോ ജബ്ബാറെ.... വെട്ടിലായി മുസ്‌ലിംലീഗ് സ്ഥാനാര്‍ത്ഥി.ചെറിയൊരു അശ്രദ്ധ യിൽ  അപരൻ കൊടുത്ത പ...