Wednesday, March 12, 2025

പൂനൂരിൽ 11 ഗ്രാം ബ്രൗൺ ഷുഗറും,കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

പൂനൂർ: പൂനൂരിൽ 11 ഗ്രാം ബ്രൗൺഷുഗറും 10 ഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ആസാം സ്വദേശിയായ മുത്തബീർ ഹുസൈനാണ് പിടിയിലായത്. ഇന്നലെ രാത്രി 12 മണിയോടുകൂടി പൂനൂർ മഠത്തുംപൊയിൽ റോഡിൽ വെച്ചാണ് യുവാവിനെ താമരശ്ശേരി എക്സൈസ് സംഘം പിടികൂടിയത്.  

എക്സൈസ് ഇൻസ്പെക്‌ടർ എ.ജി തമ്പി, അസി. എക്സൈസ് ഇൻസ്പെക്ടർ പ്രതീഷ് ചന്ദ്രൻ, പിഒമാരായ അജീഷ്, ഷാജു സി.പി, സിഇഒ വിഷ്ണു ടി.കെ, സിഇഒ ഡ്രൈവർ എതിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്

No comments:

Post a Comment

ഥാറും ബുള്ളറ്റും ഉപയോഗിക്കുന്നവര്‍ക്ക് ഭ്രാന്താണെന്ന് പറഞ്ഞ ഹരിയാന ഡിജിപിയ്ക്ക് നോട്ടീസ് അയച്ച്‌ ഥാര്‍ ഉടമ

മഹീന്ദ്ര ഥാറും ബുള്ളറ്റ് മോട്ടോര്‍ സൈക്കിളും ഉപയോഗിക്കുന്നത് ക്രിമിനല്‍ മനോഭാവമുള്ളവരാണെന്ന് പറഞ്ഞ ഹരിയാന ഡിജിപി ഒ.പി സിങിന് വക്കീല്‍ നോട്ടീ...