പുതുപ്പാടി:അടിവാരം ബസ് സ്റ്റാൻഡിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് പുതുപ്പാടി പഞ്ചായത്ത് പ്രസിഡണ്ട് കേരള ഹൈക്കോടതിയിൽ നൽകിയ റിട്ട് ഹരജിയിൽ ഇടക്കാല പോലീസ് സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് സമർപ്പിച്ച ഹരജി പരിഗണിക്കുന്നത് മാറ്റിവെച്ച് കേരള ഹൈക്കോടതി.
ഹരിജിയിൽ എതിർകക്ഷികളായി ചേർത്ത അടിവാരം സ്വദേശികൾ സമർപ്പിച്ച എതിർ സത്യവാങ്മൂലം പരിഗണിച്ചാണ് ഇടക്കാല ഹരിജി പരിഗണിക്കുന്നത് മറ്റൊരു ദിവസത്തേക്ക് കോടതി മാറ്റിയത്.
ബസ്റ്റാന്റിനകത്ത് പോലീസ് എയ്ഡ് പോസ്റ്റും അവിടെ മുഴുവൻ സമയവും പോലീസും ഉണ്ട് എന്നും ഹരിജിയിൽ പറയും പ്രകാരം ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നതോ ബസ് സ്റ്റാൻഡിൽ നിന്നിറങ്ങുന്നതോ ആയ ബസ്സുകൾ തടഞ്ഞ യാതൊരു സംഭവവും ഉണ്ടായിട്ടില്ല എന്നും അത്തരത്തിലുള്ള ഒരു പരാതി കെഎസ്ആർടിസി ഇന്നേവരെ പോലീസിന് നൽകിയിട്ടില്ല എന്നും അപ്രകാരമുള്ള ഒരു സംഭവത്തിൽ ബസ്റ്റാൻറിനകത്തുള്ള എയ്ഡ് പോസ്റ്റ് പോലീസ് സ്വമേധയാ കേസെടുത്തിട്ടില്ല എന്നും പഞ്ചായത്ത്പ്രസിഡന്റിന്റെ ആരോപണം കളവാണ് എന്നും എതിർകക്ഷികളായ പി.വി.മുരീധരൻ, ഷംസാദ് ഹുസൈൻ എന്നിവർ വാദിച്ചു. മേൽ ഹർജിയിൽ കെഎസ്ആർടിസി ആവശ്യകക്ഷിയായതിനാൽ അവരെ കക്ഷി ചേർക്കുന്നതിന് ഹരജികാരനായ പഞ്ചായത്ത് പ്രസിഡൻറിനോട് കോടതി ആവശ്യപ്പെട്ടു എതിർകക്ഷികൾക്ക് വേണ്ടി അഡ്വക്കറ്റുമാരായ അബി ഷെജറിക്. ജെബ്സിർ എ.കെ എന്നിവർ കോടതിയിൽ ഹാജരായി
0 Comments