മലപ്പുറം സ്വദേശികളായ മൂന്ന് പേർ മരണപ്പെട്ടു
ഫുജൈറ: യുഎഇയിലെ ഫുജൈറയിൽ ട്രക്കും നിരവധി വാഹനങ്ങളും കൂട്ടിയിടിച്ച് വൻ അപകടം. നിരവധി പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. മൂന്ന് മലയാളികൾ മരിച്ചു. ഫുജൈറയിലെ കഫ്റ്റീരിയ ജീവനക്കാരനും മലപ്പുറം കൊളപ്പുറം സ്വദേശിയുമായ സിദ്ദീഖിന്റെ ഇരട്ടക്കുട്ടികളും പേരക്കുട്ടിയുമാണ് മരിച്ചത്. മുഹമ്മദ് അസ്മിൽ (21), മിസ്ന ജുബിൻ (21), മുഹമ്മദ് ഫായിസ് (3) എന്നിവരാണ് മരിച്ചത്. ശൈഖ് ഖലീഫ ബിൻ സായിദ് റോഡിൽ ഫുജൈറ എമിറേറ്റിലേക്കുള്ള പ്രവേശന കവാടത്തിന് സമീപമായിരുന്നു അപകടം. മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണമോ കൂടുതൽ വിവരങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇന്ന് പുലർച്ചെയാണ് അപകടമെന്ന് ഫുജൈറ പൊലീസ് അറിയിച്ചു. അപകടവിവരം ലഭിച്ചയുടൻ പൊലീസ്, ആംബുലൻസ്, സിവിൽ ഡിഫൻസ് വിഭാഗങ്ങളിലെ പ്രത്യേക സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവർക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം ആശുപത്രികളിലേക്ക് മാറ്റി. അപകടസ്ഥലത്ത് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു സിദ്ദീഖിന്റെ മകൾ ഫർസാനയുടെ മകനാണ് മുഹമ്മദ് ഫായിസ്. ഫർസാനക്ക് മുഖത്തും സിദ്ദീഖിന്റെ ഭാര്യക്ക് തലയ്ക്കും പരിക്കുണ്ട്.
കൂടുതൽ കണ്ടെത്തുക
വാർത്താ വെബ്സൈറ്റ്
ബ്രേക്കിംഗ് ന്യൂസ്
കേരള വാർത്ത
കുടുംബത്തിലെ ഏഴ് പേർ വാഹനത്തിൽ ഉണ്ടായിരുന്നു. കുടുംബത്തിലെ പലരും യുഎഇ സന്ദർശനത്തിനായി എത്തിയതായിരുന്നു. ഒരാഴ്ച മുമ്പ് സിദ്ദീഖ് ചികിത്സക്കായി നാട്ടിൽ വന്നിരുന്നു. തിങ്കളാഴചയാണ് ഇദ്ദേഹം കുടുംബസമേതം തിരിച്ചുവന്നത്. സിദ്ദീഖിന്റെ ഭാര്യാ സഹോദരിയെ അവരുടെ ഫ്ളാറ്റിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം. ഫുജൈറയിലെ കോടതിക്ക് മുമ്പിൽ വെച്ച് ട്രക്കിന് പിറകിൽ കാറിടിച്ചാണ് അപകടമുണ്ടായത്. മലപ്പുറം എ.ആർ. നഗർ സഹകരണ ബാങ്ക് മുൻ പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായ ടി.കെ. മൊയ്തീൻകുട്ടി മാഷിന്റെ മകനാണ് സിദ്ദീഖ്.
0 Comments