പുതുപ്പാടി: അടിവാരം അങ്ങാടിയിലെ ബസ്സ്
സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭരംഗത്തുള്ള ആക്ഷൻ കമ്മിറ്റി ഭാരവാഹികൾക്കെതിരെ നിരന്തരം കള്ള പരാതികൾ നൽകുകയും, രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ്സ് എടുപ്പിക്കുന്നതും പതിവാക്കിയ പുതുപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന്റെയും, മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറിയുടെയും, തിരുവനാടി MLA യുടെയും നടപടിയിൽ പ്രതിഷേധിച്ച് അടിവാരം അങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തി.
ആക്ഷൻ കമ്മിറ്റി ഭാരവാഹികൾക്കെതിരെ ഹൈകോടതിയിൽ നൽകിയ പരാതിയിൽ ബുധനാഴ്ച ഹാജരാകാൻ നോട്ടീസ് ലഭിച്ചിരിക്കുന്ന സാഹചര്യത്തിലാണ് പ്രദേശത്ത് ശക്തമായ പ്രതിഷേധം അരങ്ങേറിയത്.
പ്രതിഷേധ പ്രകടനത്തിൽ സ്ത്രീകളടക്കം നിരവധി പേർ പങ്കെടുത്തു.
തുടർന്നു നടന്ന പ്രതിഷേധ യോഗം ഗ്രാമ പഞ്ചായത്ത് അംഗം ശിഹാബ് അടിവാരം ഉത്ഘാടനം ചെയ്തു. ആക്ഷൻ കമ്മി കൺവീനർ അസീസ് അദ്ധ്യക്ഷത വഹിച്ചു. കളക്കുന്ന് രാജൻ, ലാലി ജോസ്, രാമകൃഷ്ണൻ മലയ തൊടി, ജോയി ജോർജ്ജ്, മുസ്തഫ, അൻവർ, ഷഹാബ്, നാസർ നൂറാം തോട്, ഷീബ രാമകൃഷ്ണൻ സൈനബ TPC, എന്നിവർ പ്രസംഗിച്ചു.
ബെന്നി സ്വാഗതവും, സലാം കുപ്പോടൻ നന്ദിയും പറഞ്ഞു.
0 Comments