കോഴിക്കോട്: ഓൺലൈൻ ജോലി വാഗ്ദ്ധാനം നരിക്കുനി സ്വദേശിയുടെയും സുഹൃത്തിന്റെയും കാൽ കോടി യോളം രൂപ തട്ടിയെടുത്ത കേസിൽ കൊടുവള്ളി കിഴക്കോത്ത് സ അഷ്മിൽ പിടിയിൽ . കേസിൽ ബിഗ്ബോസ് മുൻ താരം ബ്ലെസി ഉൾപ്പെടെ അറസ്റ്റിലായിരുന്നു. കോഴിക്കോട് റൂറൽ ക്രൈംബ്രാഞ്ച് ആണ് ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് ഇയാളെ പിടികൂടിയത്. കേസിലെ പന്ത്രണ്ടാം പ്രതിയാണ് അഷ്മിൽ. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടതിന് ശേഷം ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് നരിക്കുനി സ്വദേശിയായ യുവാവിൽ നിന്നും സുഹൃത്തിൽ നിന്നും പല ഘട്ടങ്ങളിലായി 23 ലക്ഷം രൂപ തട്ടിയെടുത്തു. കഴിഞ്ഞ വർഷം മെയ് ഒന്നാം തീയതി മുതൽ അഞ്ചാം തീയതി വരെയാണ് ഇത്തരത്തിൽ തട്ടിപ്പ് നടത്തിയത്. ടെലഗ്രാം വഴി ബന്ധം സ്ഥാപിച്ചതിന് ശേഷമായിരുന്നു തട്ടിപ്പ്.
തട്ടിപ്പിലൂടെ കിട്ടുന്ന പണം ക്രിപ്റ്റോ കറൺസിയായി വിദേശത്തേക്ക് അയക്കുന്നതാണ് രീതി. കേസുമായി ബന്ധപ്പെട്ട് ഇനിയും പ്രതികൾ പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.
0 Comments