താമരശ്ശേരി: ജനാധിപത്യത്തെ അട്ടിമറിച്ച് വോട്ടർമാരെ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കുന്നതിനെതിരെ ഇന്ത്യൻ യൂത്ത് കോൺഗ്രസ് താമരശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് (ഒക്ടോബർ 23) വൈകിട്ട് 4 മുതൽ ശനിയാഴ്ച 11 മണി വരെ താമരശ്ശേരിയിൽ രാപ്പകൽ സത്യാഗ്രഹം സംഘടിപ്പിക്കും.
'താമരശ്ശേരിയിൽ ജന്തർ മന്തർ' എന്ന പേരിലാണ് പ്രതിഷേധ പരിപാടി.
ഡിസിസി പ്രസിഡൻ്റെ പ്രവീൺ കുമാർ,ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ ഡോ. എം.കെ. മുനീർ, പി.കെ. ഫിറോസ് എംഎൽഎ, വിദ്യ ബാലകൃഷ്ണൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, ആർ. ഷഹീൻ, ഹബീബ് തമ്പി, ഗിരീഷ് കുമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കുമെന്ന്
കാവ്യ വി.ആർ., എം.പി.സി. ജംഷീദ്, അൻഷാദ് മലയ്ൽ, ജസീറലി, റിയാസ് വെങ്കണക്കൽ, ഇറാഷ്, ശ്രീകോവിന്ത് തുടങ്ങിയ യൂത്ത് കോൺഗ്രസ് നേതാക്കൾ അറിയിച്ചു,
ജനാധിപത്യത്തിലും നീതിയിലും വിശ്വസിക്കുന്ന മുഴുവൻ ജനങ്ങളെയും സത്യാഗ്രഹത്തിൽ പങ്കുചേരാൻ സംഘാടകർ ആഹ്വാനം ചെയ്തു .
0 Comments