LATEST

6/recent/ticker-posts

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കസ്റ്റഡിയിൽ"

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആകാശവാണി ഭവന് സമീപം മാർച്ച് തടഞ്ഞതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയെയും മറ്റ് പ്രതിപക്ഷ നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. കെ.സി. വേണുഗോപാൽ എംപിയെയും കസ്റ്റഡിയിലെടുത്തു."
 

രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പ്രത്യേകം വാഹനത്തിൽ കസ്റ്റഡിയിലെടുത്തപ്പോൾ മറ്റ് എംപിമാരെയും പ്രവർത്തകരെയും ബസുകളിലാണ് പൊലീസ് കൊണ്ടുപോയത്. പ്രതിഷേധ മാർച്ച് ആകാശവാണി ഭവന് സമീപം പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് തടയുകയായിരുന്നു.




തുടർന്ന് നേതാക്കൾ റോഡിൽ പ്രതിഷേധിച്ചു. ഇതിനിടെ രാഹുൽ ഗാന്ധി പൊലീസ് ബാരിക്കേഡിന് മുകളിലേക്ക് കയറി ദേശീയപതാക വീശുകയും ചെയ്തു. പിന്നീട് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആകാശവാണി ഭവൻ വളപ്പിലെത്തി പ്രതിഷേധം തുടർന്നു.





പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്‌കരണ നടപടിയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിഷേധിച്ചാണ് പ്രതിപക്ഷ എംപിമാർ മാർച്ച് നടത്തിയത്.തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് പോകാൻ ശ്രമിച്ച പ്രതിപക്ഷ നേതാക്കളെ പൊലീസ് തടഞ്ഞതോടെയാണ് സംഘർഷാവസ്ഥ ഉണ്ടായത്."
 

Post a Comment

0 Comments