ഉണ്ണികുളം: ഗ്രാമപഞ്ചായത്ത് കരുമല യിൽ തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഞായറാഴ്ച വൈകീട്ട് ഒന്നര വയസ്സുള്ള കുഞ്ഞ് ഉൾപ്പെടെ അഞ്ച് പേരെയാണ് നായ കടിച്ചത്.
പഞ്ചായത്തിലെ ഒന്ന്, രണ്ട് വാർഡുകളിലെ കരുമല ഭാഗത്തായിരുന്നു സംഭവം.
നാട്ടുകാർ തല്ലിക്കൊന്ന നായയെ വെറ്ററിനറി ആശുപത്രിയിലെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് പേവിഷബാധ സ്ഥിരീകരിച്ചത്. സാമ്പിൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. അസാധാരണമായി പെരുമാറുന്ന മൃഗങ്ങളെ കണ്ടാൽ ഉടൻ അധികൃതരെ അറിയിക്കണം.
0 Comments