താമരശ്ശേരി:സമസ്ത മുശാവറ അംഗവും കട്ടിപ്പാറ അൽ ഇഹ്സാനിൻ്റെ പ്രസിഡൻ്റുമായിരുന്ന കട്ടിപ്പാറ കെ കെ ഉസ്താദിൻ്റെ ഒന്നാം ആണ്ട് അനുസ്മരണത്തിനും ഇഹ്സാനി സനദ് ദാനത്തിനും
പ്രാർത്ഥനാ സംഗമത്തോടെ തുടക്കം.സ്വാഗതസംഘം ചെയർമാൻ സയ്യിദ് അബ്ദുൽലത്തീഫ് അഹ്ദൽ അവേലം പതാക ഉയർത്തി.തുടർന്ന് നടന്ന ആത്മീയ സംഗമത്തിന് എ കെ അബൂബക്കർ മുസ്ലിയാർ,റാഫി അഹ്സനി കാന്തപുരം,അബ്ദുൽ മജീദ് സഖാഫി,ടി കെ മുഹമ്മദലി ബാഖവി തുടങ്ങിയവർ നേതൃത്വം നൽകി.നൗഫൽ സഖാഫി കളസ ഉദ്ബോധന പ്രഭാഷണം നടത്തി.മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ സാംസ്കാരിക വിരുന്ന്, മദനീയം ആത്മീയ സംഗമം, ഗ്രാൻ്റ് അലുംനി മീറ്റ് എന്നിവ നടക്കും.
ആണ്ട് അനുസ്മരണ സമാപനവും
സനദ് ദാന സമ്മേളനവും ഞായറാഴ്ച്ച നടക്കും.
0 Comments