കാസര്‍കോട് : മണിക്കൂറുകളോളം പ്രദേശത്ത് വൈദ്യുതി മുടങ്ങിയതിന് തുടര്‍ന്ന് കൃത്രിമ ഓക്‌സിജന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയിരുന്ന വയോധിക മരിച്ചു.
അതിഞ്ഞാല്‍ കെ കെ പുരയില്‍ മറിയം (75) ആണ് മരിച്ചത്. വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന് ഇന്‍വര്‍ട്ടര്‍ സഹായത്തോടെ ഉപകരണം പ്രവര്‍ത്തിപ്പിച്ചിരുന്നുവെങ്കിലും ആറര മണിക്കൂര്‍ പ്രവര്‍ത്തിച്ചതിനാല്‍ ഇന്‍വര്‍ട്ടറും നിലച്ച് ഓക്‌സിജന്‍ ലഭിക്കാതെ മരണം സംഭവിക്കുകയായിരുന്നു
അറ്റകുറ്റപ്പണിയുടെ പേരിലാണ് പ്രദേശത്തെ ലൈന്‍ ഓഫ് ചെയ്തിരുന്നത്. പലതവണ പൊതുപ്രവര്‍ത്തകരടക്കം കെഎസ്‌ഇബി ഓഫീസില്‍ വിളിച്ചുവെങ്കിലും ഉടന്‍ ശരിയാകുമെന്ന മറുപടിയാണ് ലഭിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഓഫ് ചെയ്ത വൈദ്യുതി രാത്രി രാത്രി 8.30 നാണ് പുന:സ്ഥാപിച്ചത്. ഓക്‌സിജന്‍ ഉപകരണം ഇത്രയും നേരം ഇന്‍വെര്‍ട്ടറില്‍ പ്രവര്‍ത്തിച്ചെങ്കിലും വൈദ്യുതി ലഭിക്കാത്തതിനാല്‍ ഇതിന്റെ ചാര്‍ജും തീര്‍ന്ന് ഓക്‌സിജന്‍ വിതരണം നിലക്കുകയും മറിയത്തിന്റെ മരണം സംഭവിക്കുകയുമായിരുന്നു
0 Comments