ഡല്‍ഹി: വോട്ടവകാശം കൂട്ടത്തോടെ നിഷേധിക്കുന്നത് ഏകപക്ഷീയമായ നടപടിയെന്നും ആളുകളുടെ വോട്ടവകാശം ഇല്ലാതാക്കുന്ന നടപടി ന്യായീകരിക്കാനാവില്ലെന്നും സുപ്രീം കോടതി ജഡ്ജി ഉജ്ജല്‍ ഭൂയാന്‍.
ഇത്തരം നടപടികള്‍ ഒരു കോടതിക്കും അംഗീകരിക്കാനാവില്ലെന്നും എസ്.ഐ.ആർ നടപടികളെ വിമർശിച്ച് ഉജ്ജല്‍ ഭൂയാന്‍ പറഞ്ഞു.
പൗരന്‍റെ വോട്ടവകാശം നിഷേധിക്കുന്നത് ശരീരത്തില്‍ നിന്ന് ജീവനെടുക്കുന്നതിന് തുല്യമാണ്. നോട്ടീസ് നല്‍കാതെ വോട്ടർ പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കാനാവില്ല. ഇത്തരം നടപടികള്‍ ഒരു കോടതിക്കും അംഗീകരിക്കാനാവില്ല. ഭരണഘടനയ്ക്ക് മുകളില്‍ ആർക്കും അധികാരമില്ലെന്നും ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍ വിമർശിച്ചു.
"ഗ്യാനേഷ് ബ്രോ രാജിവയ്ക്കൂ": ഡല്‍ഹിയില്‍ അണമുറിയാത്ത സമരകാഹളം; ഐസ, എഐഎസ്‌എഫ്, എൻഎസ്‌യു നേതൃത്വത്തില്‍ പ്രതിഷേധം ശക്തിയാർജിക്കുന്നു
"ഏതെങ്കിലും പ്രക്രിയ ദശലക്ഷക്കണക്കിന് ഇന്ത്യൻ പൗരന്മാരുടെ വോട്ടവകാശം നിഷേധിക്കുന്നതിലേക്ക് നയിച്ചാല്‍, അവരെ സ്വന്തം രാജ്യത്ത് രണ്ടാംതരം പൗരന്മാരാക്കി മാറ്റുകയാണെങ്കില്‍, അത്തരമൊരു പ്രക്രിയ ആന്തരികമായി ഏകപക്ഷീയമാണ്. എത്ര തന്നെ വിവാദം ഉണ്ടാക്കിയാലും അതിനെ ന്യായീകരിക്കാൻ കഴിയില്ല. ഇത് ഭരണഘടനയുടെ കാതലായ ഭാഗത്തെയാണ് ബാധിക്കുന്നത്. ഇന്ത്യൻ ഭരണഘടന പ്രകാരം നമ്മള്‍ സ്വീകരിച്ച ഭരണഘടനാ ക്രമത്തിൻ്റെ നിഷേധമാണെന്ന് പോലും ഞാൻ പറയും," ജസ്റ്റിസ് ഭൂയാൻ പറഞ്ഞതായി ബാർ ആൻഡ് ബെഞ്ച് റിപ്പോർട്ട് ചെയ്തു.
ഇത്തരം നടപടികള്‍ ഒരു കോടതിക്കും അംഗീകരിക്കാനാവില്ലെന്നും എസ്.ഐ.ആർ നടപടികളെ വിമർശിച്ച് ഉജ്ജല്‍ ഭൂയാന്‍ പറഞ്ഞു.
പൗരന്‍റെ വോട്ടവകാശം നിഷേധിക്കുന്നത് ശരീരത്തില്‍ നിന്ന് ജീവനെടുക്കുന്നതിന് തുല്യമാണ്. നോട്ടീസ് നല്‍കാതെ വോട്ടർ പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കാനാവില്ല. ഇത്തരം നടപടികള്‍ ഒരു കോടതിക്കും അംഗീകരിക്കാനാവില്ല. ഭരണഘടനയ്ക്ക് മുകളില്‍ ആർക്കും അധികാരമില്ലെന്നും ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍ വിമർശിച്ചു.
"വോട്ടവകാശമുള്ള പൗരന്മാരും വോട്ടവകാശമില്ലാത്ത പൗരന്മാരും എന്ന തരത്തില്‍ ഇന്ത്യൻ ഭരണഘടന രണ്ട് തരം പൗരന്മാരെ വ്യവസ്ഥ ചെയ്യുന്നില്ല. ഇന്ത്യൻ പൗരന്മാരുടെ മൊത്തത്തിലുള്ള അവകാശം നിഷേധിക്കുന്നതിലേക്ക് നയിക്കുന്ന ഏതൊരു പ്രക്രിയയും, അവരെ വോട്ടവകാശമില്ലാത്ത പൗരന്മാരാക്കുന്നതും, ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിള്‍ 326, 14 എന്നിവയുടെ ലംഘനമായിരിക്കും. ആരും ഭരണഘടനയ്ക്ക് അതീതരല്ല. ഒരു അധികാരിക്കും അത് ചെയ്യാൻ കഴിയില്ല. ഒരു കോടതിക്കും അത് അംഗീകരിക്കാൻ കഴിയില്ല. ആരും ഭരണഘടനയ്ക്ക് മുകളിലല്ല," ജസ്റ്റിസ് ഉജ്ജല്‍ ഭൂയാൻ വിമർശിച്ചു.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടികളിലൂടെ രാജ്യത്താകമാനം 13 കോടി വോട്ടർമാരെയാണ് വോട്ടർ പട്ടികയില്‍ നിന്നും നീക്കിയത്. ഹൈദരാബാദിലെ നല്‍സാർ യൂണിവേഴ്സിറ്റി ഓഫ് ലോയില്‍ ഒരു പൊതു ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തവെയാണ് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍ ഈ നിർണായകമായ നിരീക്ഷണങ്ങള്‍ നടത്തിയത്.
0 Comments