LATEST

6/recent/ticker-posts

സാധാരണക്കാരുടെ ദൈനംദിന ചെലവുകളെയും സാമ്പത്തിക ഇടപാടുകളെയും ബാധിക്കുന്ന പ്രധാന മാറ്റങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ

ന്യൂഡല്‍ഹി:  ഇന്ന് മുതൽ സാധാരണക്കാരുടെ ദൈനംദിന ചെലവുകളെയും സാമ്പത്തിക ഇടപാടുകളെയും ബാധിക്കുന്ന പ്രധാന മാറ്റങ്ങളെ കുറിച്ച് വ്യക്തമായ ധാരണയില്ല എങ്കിൽ നഷ്ടപ്പെടാൻ ഏറെ...


രാജ്യത്തെ ബാങ്കിംഗ്, നികുതി, എൽപിജി സബ്‌സിഡി, യുപിഐ ഉൾപ്പെടെയുള്ള മേഖലകളിൽ പ്രധാനപ്പെട്ട ചില നിയമമാറ്റങ്ങൾ നിലവിൽ വരികയാണ്. 

എസ്‌ബിഐ എടിഎം ഇടപാടുകളിലെ മാറ്റം



സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാലറി പാക്കേജ് അക്കൗണ്ടുടമകൾക്ക് മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ ലഭിച്ചിരുന്ന പ്രതിമാസ സൗജന്യ ഇടപാടുകളുടെ എണ്ണം 10ൽ നിന്ന് 5 ആയി കുറച്ചു. സാമ്പത്തികവും സാമ്പത്തികേതരവുമായ (ബാലൻസ് പരിശോധന ഉൾപ്പെടെ) എല്ലാ ഇടപാടുകൾക്കും ഇത് ബാധകമാണ്.





1-എൽപിജി സബ്‌സിഡിക്ക് ആധാർ മസ്റ്ററിങ്

സബ്സിഡിയോടെയുള്ള ഗാർഹിക എൽപിജി സിലിണ്ടർ ലഭിക്കുന്ന ഉപഭോക്താക്കൾക്ക് ആധാർ ബയോമെട്രിക് ഓതന്റിക്കേഷൻ നിർബന്ധം. ഇത് പൂർത്തിയാക്കാത്തവർക്ക് സബ്‌സിഡിയില്ലാത്ത വിപണി വില നൽകി മാത്രമേ സിലിണ്ടർ ലഭ്യമാകൂ



2-യുപിഐ വ്യാപാരി ഇടപാടുകൾക്ക് പുതിയ എംഡിആര്‍ ചട്ടങ്ങൾ

2,000 രൂപയ്ക്ക് മുകളിലുള്ള നിർദിഷ്ട വ്യാപാരി യുപിഐ ഇടപാടുകൾക്ക് പുതിയ മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് ചട്ടക്കൂട് ബാധകമാകും. ഈ നിരക്ക് കച്ചവടക്കാരിൽ നിന്നാണ് ഈടാക്കുന്നത്; ഉപഭോക്താക്കൾക്ക് യാതൊരുവിധ അധിക ചാർജും ഉണ്ടാകില്ല. കൂടാതെ, വ്യക്തികൾ തമ്മിലുള്ള (P2P) യുപിഐ ഇടപാടുകൾ പൂർണ്ണമായും സൗജന്യമായി തുടരും.


3-ബേസിക് സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകൾക്ക് പ്രതിമാസം 4 സൗജന്യ പണം പിൻവലിക്കലുകൾ തുടരും. അതിനുശേഷമുള്ള ഓരോ പിൻവലിക്കലിനും 15 രൂപയും ജിഎസ്ടിയും ഈടാക്കും.

.



4. ടാക്സ് ഓഡിറ്റ്, ഐടിആർ തീയതികൾ നീട്ടി

ടാക്സ് ഓഡിറ്റ് വ്യവസ്ഥകൾ ബാധകമായ നികുതിദായകർക്ക് റിപ്പോർട്ട് സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30ൽ നിന്ന് ഒക്ടോബർ 21 വരെ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് നീട്ടി നൽകി. ഇവർക്ക് ഇൻകം ടാക്സ് റിട്ടേൺ സമർപ്പിക്കാനുള്ള തീയതി ഒക്ടോബർ 31ൽ നിന്ന് നവംബർ 21 വരെയും നീട്ടിയിട്ടുണ്ട്.

5.എൻ.പി‌.എസ് ചാർജുകളിലെ മാറ്റം

നാഷണൽ പെൻഷൻ സിസ്റ്റത്തിൽ പോയിന്റ് ഓഫ് പ്രസൻസ് (PoP) വഴി രജിസ്റ്റർ ചെയ്യുന്നവർക്ക് പെർമനന്റ് റിട്ടയർമെന്റ് അക്കൗണ്ട് നമ്പറിന് (PRAN) 200 രൂപ ഒറ്റത്തവണ ഓൺബോർഡിംഗ് ഫീസായി പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നു.

Post a Comment

0 Comments