LATEST

6/recent/ticker-posts

ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എസ്‌ഡിപിഐ പ്രതിഷേധ പ്രകടനം


താമരശ്ശേരി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നും ജനാധിപത്യത്തെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് എസ്‌ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പുതിയ ബസ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം പഴയ ബസ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.

സിദ്ധീഖ് ഈർപ്പോണ,നൗഫൽ വാടിക്കൻ, അനീഷ് പരപ്പൻ പോയിൽ, മുജീബ് പള്ളിമുക്ക്,പി പി അഷ്റഫ്,ബഷീർ പരപ്പൻ പോയിൽ, സിറാജ് തച്ചംപ്പോയിൽ, അഷ്റഫ് അണ്ടോണ
 എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments