പുതുപ്പാടി: പുതുപ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതി ബസ്റ്റാൻഡ് നവീകരണവുമായി ബന്ധപ്പെട്ട് അടിവാരം അങ്ങാടിയിൽ പതിറ്റാണ്ടുകളായിനിലവിൽഉണ്ടായിരുന്ന ബസ്റ്റോപ്പുകൾ നിർത്തലാക്കിയതിനെ തിരെ അടിവാരം സർവ്വകക്ഷി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ ബഹുജന മാർച്ചും ധർണ്ണയും തിരുവമ്പാടി മുൻ എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. പി.വി മുരളീധരൻ അധ്യക്ഷനായി. അസീസ് പാണ്ടിക്കടവ് ,വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് കെ.സി വേലായുധൻ, അഞ്ചാം വാർഡ് അംഗം ശിഹാബ് അടിവാരം, അബ്ദുൽ കരീം, അഡ്വ. ജബ്ഷീർ,ടി. എം പൗലോസ്, ജിജി മുഹമ്മദ്, സിദ്ദീഖ്, നാസർ,രാജൻ കളക്കുന്ന്, സി.പി റഹീം,മാത്യൂസ് ലാലി ജോസഫ്
സംസാരിച്ചു
0 Comments