LATEST

6/recent/ticker-posts

ചുരത്തില്‍ കണ്ടയ്‌നര്‍ ലോറി സംരക്ഷണ ഭിത്തിയില്‍ ഇടിച്ചു

താമരശ്ശേരി:ചുരത്തില്‍ കണ്ടയ്‌നര്‍ ലോറി സംരക്ഷണ ഭിത്തിയില്‍ ഇടിച്ചു ടയർ പുറത്തേക്ക് നിന്നതിനെ തുടർന്ന്  ഗതാഗതം തടസപ്പെട്ടു. വലിയ ദുരന്തത്തിൽ നിന്നാണ് ലോറി ജീവനക്കാർ രക്ഷപ്പെട്ടത്.ഏഴാം വളവിലാണ് അപകടമുണ്ടായത്.ചുരത്തിലെ സംരക്ഷണ ഭിത്തിയില്‍ കണ്ടയ്‌നര്‍ ലോറി ഇടിച്ചതിന് പിന്നാലെയാണ് ഗതാഗതം തടസപ്പെട്ടത്.











ലോറി ക്രയിന്‍ ഉപയോഗിച്ച് റോഡരികിലേക്ക് മാറ്റി. നിലവില്‍ വണ്‍വേയായി വാഹനങ്ങള്‍ കടന്നുപോകുന്നുണ്ട്. താഴെ അടിവാരം വരെയും മുകളിലേക്കും വാഹനങ്ങളുടെ നിരയാണ്. കുരുക്ക് അഴിയാന്‍ മണിക്കൂറുകള്‍ എടുക്കുത്തേക്കും

Post a Comment

0 Comments